‘ഇനി പുകഴ്ത്തലുകൾ മാത്രം’; ട്രോളുകളില്‍ കിം ആണ് താരം: ഭേദഗതിയല്ലാതെ ചിരി

pinarayi-troll
SHARE

‘നിങ്ങളിട്ടാൽ വള്ളിനിക്കർ, ഞങ്ങളിട്ടാൽ ബർമുഡ’. ട്രോൾ ലോകത്ത് സിപിഎമ്മിന്റെ പഴയ ഉശിരൻ നിലപാടുകളും ഇപ്പോഴത്തെ  പൊലീസ് നിയമ ഭേദഗതിയും ചേർത്ത് വച്ചാൽ ഇതാണ് അവസ്ഥയെന്ന് പറഞ്ഞ് ട്രോളുകളിലൂടെ സൈബർ വിമര്‍ശകര്‍. അഭിപ്രായസ്വാതന്ത്ര്യം ഉൗന്നി പറയുന്ന  മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് അടക്കം കുത്തിപ്പൊക്കി സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. 

pinrayi-troll-one

കിം ജോങ് ഉന്നിനെ പിണറായിയോട് ഉപമിച്ചാണ് ട്രോളുകളിലേറയും. പുതിയ നിയനം സർക്കാരിനെ പിന്തുണയ്ക്കുന്നവർക്ക് ബാധകമാവില്ല, വിമർശിക്കുന്നവർക്ക് മാത്രമാണ് ബാധകം എന്ന തരത്തിലാണ് പ്രതിഷേധം. ഇതിഹാസം തീർത്ത രാജ എന്ന തരത്തിലുള്ള പുകഴ്ത്തലുകളും പരിഹാസഭാവത്തിൽ നിറയുകയാണ്. പ്രതിപക്ഷ നേതാക്കളും സർക്കാർ നീക്കത്തെ തുറന്നെതിർക്കുന്നു.

troll-cm
troll-pinarayi

സൈബര്‍ ആക്രമണങ്ങളേ നിയന്ത്രിക്കാനെന്ന പേരില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പൊലീസ് നിയമത്തിലെ ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും കൂച്ചുവിലങ്ങാവും എന്നുറപ്പായി. സൈബര്‍ മാധ്യമം എന്ന് പരാമര്‍ശിക്കാതെ എല്ലാ വിനിമയോപാധികള്‍ക്കും ബാധകമെന്ന് വ്യക്തമാക്കി വിജ്ഞാപനം പുറത്തിറങ്ങി. വ്യാജ വാര്‍ത്തയെന്ന് ആര് പരാതി നല്‍കിയാലും കേസെടുക്കാന്‍ നിയമഭേദഗതിയോടെ പൊലീസിന് അധികാരമായി.

അശ്ളീല വീഡിയോ പ്രസിദ്ധീകരിച്ചയാള്‍ക്ക് ഭാഗ്യലക്ഷമി നല്‍കിയ ഈ അടി സംസ്ഥാനത്തെ എല്ലാ മാധ്യമങ്ങളെയും നിയന്ത്രിക്കാനുള്ള വടിയാക്കി മാറ്റി പിണറായി വിജയന്‍ സര്‍ക്കാര്‍. ഈ പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പാക്കുന്ന പൊലീസ് നിയമ ഭേദഗതി മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് ഭരണകക്ഷിയായ സി.പി.ഐ പോലും ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10,000 രൂപ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ നൽകാനുള്ള വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്. വാറന്റ് ഇല്ലാതെ കേസെടുക്കാൻ കഴിയുന്ന കൊഗ്നിസിബിൾ വകുപ്പാണിത്. ആർക്കും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...