കോഴിയെ പിടിക്കാനെത്തി; പക്ഷേ ചൂണ്ടയിൽ കുടുങ്ങി അനകോണ്ട; വൈറൽ വിഡിയോ

snake-viral-video
SHARE

മീനിനിട്ട കെണിയിൽ അനാകൊണ്ട കുടുങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണത്തിന് ആളുകളാണ് കണ്ടത്. കോഴിയെ പിടിക്കാൻ എത്തിയ അനക്കൊണ്ട മീനിനെ പിടിക്കാൻ വച്ച കെണിയിൽ വീണു എന്നായിരുന്നു വിഡിയോയുടെ തലക്കെട്ട്. എന്നാൽ വിഡിയോ വ്യാജമാണെന്ന് വ്യക്തമാക്കുകയാണ് വസ്തുത പരിശോധിക്കുന്ന വെബ്‌സൈറ്റ് ആയ സ്‌നോപ്. 

പാമ്പ് കുടുങ്ങിയതായി കാണുന്നത് ഒരു നീല ഡ്രമ്മിലാണ്. എന്നാൽ ഇതുവെറും നീല നിറത്തിലുള്ള പൈപ്പ് മാത്രമാണെന്ന് സ്നോപ് വ്യക്തമാക്കുന്നു. വിഡിയോയിൽ കാണുന്ന പാമ്പിന്റെ വലിപ്പം തന്നെ കൃത്രിമമാണ്. രണ്ടു വർഷം മുൻപാണ് ഈ വിഡിയോ പ്രചരിച്ചതെന്നും. ഇപ്പോഴും പല തലക്കെട്ടുകളിൽ വിഡിയോ ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കുന്നത്. 50 അടി നീളമുള്ള അനാകോണ്ട എന്ന നിലയിലും ഈ വൈറൽ വീഡിയോ ചില പേജുകളിൽ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...