ഫോട്ടോയ്ക്ക് ഗുമ്മില്ല, എന്നാ പിന്നെ ക്യാമറയും കൂടെച്ചാടട്ടെ!

election-photoshoot
ക്യാമറയും കൂടെച്ചാടട്ടെ! കോട്ടയം കുമരകം ഗ്രാമപ്പഞ്ചായത്ത് 16–ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ജിഷ ഷെയിനിന്റെ പോസ്റ്ററിനുള്ള ഫോട്ടോ എടുക്കാൻ ഫൊട്ടോഗ്രഫർ എബി ഇട്ടി കുര്യൻ നെഞ്ചൊപ്പം വെള്ളമുള്ള കൈത്തോട്ടിൽ ഇറങ്ങിയപ്പോൾ. ചിത്രം: റിജോ ജോസഫ് ∙ മനോരമ
SHARE

കോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിലെ 16–ാം വാർഡിലെ  സ്വതന്ത്ര സ്ഥാനാർഥിയായ ജിഷ ഷെയിൻ പോസ്റ്ററിനുള്ള ഫോട്ടോ എടുക്കാനാണ് കോട്ടയം കഞ്ഞിക്കുഴിയിലെ സ്റ്റുഡിയോയിൽ എത്തിയത്. ഏയ്, സ്റ്റുഡിയോ ഫ്ലോർ ഒന്നും വേണ്ട നമുക്ക് നാട്ടുമ്പുറത്തേയ്ക്ക് പോകാം എന്ന് ഫൊട്ടോഗ്രഫർ!! നാടോടുമ്പോൾ നടുവേ ഓടണമല്ലോ. തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ന്യൂജെൻ ഫോട്ടോഷൂട്ടിന് സ്ഥാനാർഥി തയാറായി.

ക്യാമറയുമായി ഫൊട്ടോഗ്രാഫർ തോട്ടിൻ കരയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പോര, പോര, ഒരു ‘ഗുമ്മി’ല്ല എന്നു മനസു പറയുന്നു. എന്നാൽ പിന്നെ ശ്രീനിവാസൻ പറഞ്ഞതുപോലെ ക്യാമറയും കൂടെ ചാടട്ടേ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...