വളർത്തുപൂച്ചയെ വിഴുങ്ങി പെരുമ്പാമ്പ്; കമ്പിവേലിക്കുള്ളിൽ കുടുങ്ങി; ഒടുവിൽ

python-gets-stuck-between-railings-after-eating-cat.jpg.image.845.440 (1)
SHARE

വളർത്തു പൂച്ചയെ ആഹാരമാക്കിയ ശേഷം രക്ഷപെടാൻ ശ്രമിച്ച പെരുമ്പാമ്പ് കമ്പിവേലിക്കുള്ളിൽ കുടുങ്ങി. മതിലിലൂടെ കയറി രക്ഷപെടാൻ ശ്രമിക്കവേയാണ് പാമ്പ് കമ്പിവേലിയിൽ കുടുങ്ങിയത്. മധ്യ തായ്‌ലൻഡിലെ പ്രകാനിലാണ് സംഭവം നടന്നത്. വേലിക്കുള്ളിലൂടെ മറുവശത്തേക്ക് കടക്കാനായി തലയിട്ടെങ്കിലും ഇര വിഴുങ്ങിയതിനാൽ വീർ‍ത്ത വയറിന്റെ ഭാഗം കുടുങ്ങുകയായിരുന്നു. വേലിയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ കണ്ട വീട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. ഏകദേശം പത്തടിയോളം നീളമുള്ള പെരുമ്പാമ്പാണ് വേലിയിൽ കുടുങ്ങിയത്.

രക്ഷാപ്രവർത്തകരെത്തി പെരുമ്പാമ്പിനെ അഴികൾക്കുള്ളിലൂടെ വലിച്ചു പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പാമ്പിന്റെ തലയിലും വാലിയും പിടിച്ച ശേഷം അതിന്റെ ശരീരത്തിന് അപകടം സംഭവിക്കാത്ത വിധത്തിൽ കമ്പി മുറിച്ചു മാറ്റിയ ശേഷമാണ് പാമ്പിനെ പുറത്തെടുക്കാനായത്. ഏകദേശം ഒരു മണിക്കൂറോളമെടുത്താണ് പാമ്പിനെ അഴികൾക്കുള്ളിൽ നിന്നും പുറത്തെത്തിച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...