ഡികെയുടെ മകളുടെ വിവാഹനിശ്ചയം; വൈര്യം മറന്നെത്തി യഡിയൂരപ്പ; ചിത്രങ്ങൾ

dk-daughter-engagment
SHARE

കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ മകളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. രാഷ്ട്രീയപോരാട്ടം മറന്ന് കർണാടക മുഖ്യമന്ത്രി യഡിയൂരപ്പയും ആശംസകളുമായി എത്തി. ഒരു സ്വകാര്യ ഹോട്ടലിൽ വളരെ കുറച്ച് അതിഥികളെ സാക്ഷിയാക്കിയാണ് ചടങ്ങ് നടത്തിയത്. 

dk-smk

ഡി.കെയുടെ മകൾ ഐശ്വര്യയും അടുത്തിടെ അന്തരിച്ച കഫേ കോഫീ ഡേയുടെ സ്ഥാപകനായ വി.ജി സിദ്ധാര്‍ത്ഥയുടെ മകന്‍ അമര്‍ത്യ ഹെഡ്‌ഗെയും തമ്മിലുള്ള വിവഹനിശ്ചയമാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്നത്. അടുത്ത വര്‍ഷം ആദ്യം വിവാഹമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കർണാടക മുൻ മുഖ്യമന്ത്രി എസ്. എം കൃഷ്ണയും ചടങ്ങിൽ പങ്കെടുത്തു. ചിത്രങ്ങൾ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...