ശവപ്പെട്ടിക്കച്ചവടക്കാരന്റെ വീടിന് മുകളിൽ ഉൽക്ക വീണു; യുവാവ് വിറ്റത് 9 കോടിക്ക്

meteorite-man
SHARE

വീടിന്റെ മേൽക്കൂര തകർത്ത് രാത്രി വന്ന് വീണ വസ്തു ഒരു സാധാരണക്കാരനെ നിമിഷങ്ങൾ െകാണ്ട് കോടീശ്വരനാക്കി. ഇന്തോനീഷ്യയിലെ ശവപ്പെട്ടി കച്ചവടക്കാരനായ 33 വയസുകാരൻ ജോസുവ ഹുത്തഗലംഗയുടെ വീട്ടിലാണ് ആകാശത്ത് നിന്ന് ഉൽക്ക വീണത്. 

ഏകദേശം 2.1 കിലോ ഭാരമുള്ള ഉൽക്കയാണ് വലിയ ശബ്ദത്തോടെ വീടിന് മുകളിൽ വന്ന് വീണത്. മേൽക്കൂരയും ഭാഗികമായി തകർന്നു. ഉൽക്ക എടുക്കാൻ ശ്രമിച്ചപ്പോൾ ചുട്ടുപഴുത്ത അവസ്ഥയിലായിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യം ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇതോടെ ഉൽക്ക തേടി ആളെത്തി. 9.8കോടി രൂപയ്ക്കാണ് ഒടുവിൽ ഇയാൾ ഉൽക്ക വിറ്റത്. 

ഹുത്തഗലംഗിന്‍റെ മേൽക്കൂരയിൽ പതിച്ച ഉൽക്കാശില കാർബണേഷ്യസ് കോണ്ട്രൈറ്റ് ആണെന്നും ഇത് വളരെ അപൂർവമാണെന്നും റിപ്പോർട്ടുകളുണ്ട്. ഏകദേശം 450ൽ ഏറെ വർഷങ്ങൾ പഴക്കമുള്ളതാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു. ഉൽക്കശിലകൾ ശേഖരിക്കുന്ന അമേരിക്കയിലെ ജേർഡ് കോളിൻസ് എന്നയാൾക്കാണ് ജോഷ്വ ഹുത്തഗലുങ് ഇത് വിറ്റതെന്നാണ് റിപ്പോർട്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...