വേഗം അക്കൗണ്ട് നമ്പർ അയക്കൂ; തവസിയ്ക്ക് കനിവുമായി രജനി; ഒപ്പം

rajini-help
SHARE

സ്വന്തം ജീവൻ രക്ഷിക്കാൻ സിനിമാലോകത്തോടും ആരാധകരോടും കൈ കൂപ്പിയ തമിഴ് നടൻ തവസിയ്ക്ക് സഹായവുമായി തമിഴ് സിനിമാലോകം. രജനികാന്ത് അടക്കം സഹായവുമായി രംഗത്തെത്തി. കാൻസർ രോഗം മൂലം ദുരിതത്തിലായ തവസിയ്ക്ക് ചികിൽസയ്ക്ക് പോലും പണമില്ലാതെ കഷ്ടത്തിലായിരുന്നു. സഹായം ചോദിച്ച് വിഡിയോ ചെയ്തതോടെ തമിഴ് സിനിമാലോകം കൈപിടിച്ചു. 

തുക വെളിപ്പെടുത്താതെയാണ് രജനി അദ്ദേഹത്തെ സഹായിച്ചത്. ആവശ്യമുള്ള എല്ലാ സഹായവും ചെയ്യുമെന്നും തവസിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ ഉടൻ നൽകണമെന്നും രജനികാന്ത് ആവശ്യപ്പെട്ടു. ചിമ്പുവും വിജയ് സേതുപതിയും ഒരുലക്ഷം രൂപ വീതം നൽകിയിരുന്നു. 

കോമഡി, നെഗറ്റീവ് റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടന്‍ തവസി കാന്‍സര്‍ ബാധിതനായതോടെ  തിരിച്ചറിയാന്‍ പോലും സാധിക്കാതെ ആശുപത്രിയില്‍ ദുരിതം അനുഭവിക്കുകയാണ്. ‘30 വര്‍ഷത്തോളമായി സിനിമാരംഗത്തുണ്ട്. തനിക്കു ഈ രോഗം വരുമെന്നു ഒരിക്കലും കരുതിയില്ല. ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. ശരിയായി സംസാരിക്കാന്‍ പറ്റുന്നില്ല. സഹപ്രവര്‍ത്തകരും സന്‍മനസുള്ളവരും കഴിയും വിധം സഹായിക്കണം. അഭിനയത്തിലേക്കു തിരിച്ചു വരാന്‍ സഹായിക്കണം’ വിഡിയോയില്‍ തവസി കണ്ണീരോടെ അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്ന്, തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്ന് നടന്‍ ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കിയിരുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...