വള്‍ഗറല്ല; ഭയവുമില്ല; വീട്ടുകാരെ ചീത്ത വിളിക്കരുത്; പ്രതികരിച്ച് അര്‍ച്ചന; വിഡിയോ

archana-photoshoot
Archana Anila / Instagram
SHARE

ദിവസവും പുതുമകള്‍ മിന്നിത്തെളിയുന്ന രംഗമാണ് ഫോട്ടോഷൂട്ട്. പ്രത്യേകിച്ചും വെഡ്ഡിങ് ഫോട്ടോഷൂട്ടുകളില്‍. പലപ്പോഴും ഇത് വിമര്‍ശനങ്ങള്‍ക്കും വഴിവയ്ക്കാറുമുണ്ട്. മോഡലിങ് രംഗത്തുള്ള അര്‍ച്ചന അനിലയുടെ ഫോട്ടോഷൂട്ടിനോടു വളരെ മോശമായ രീതിയിലാണ് കാഴ്ചക്കാര്‍ പ്രതികരിച്ചത്. 

ജിം ട്രെയിനര്‍ കൂടിയായ അര്‍ച്ചനയുടെ ഫോട്ടോകള്‍ വൈറലായിരുന്നു. എന്നാല്‍ അതിനൊപ്പം മോശം കമന്റുകളും താഴെയെത്തി. വീട്ടുകാരെ വരെ പരാമര്‍ശിച്ചതോടെ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോയിലൂടെ വിശദീകരണവുമായി അര്‍ച്ചന തന്നെ രംഗത്തെത്തി. 

എല്ലാവരും ചോദിക്കുന്നത് സേവ് ദ് ഡേറ്റ് ആണോ എന്നാണ്. എന്നാല്‍ അതൊരു ഫോട്ടോഷൂട്ടാണ്. നിരവധി നെഗറ്റീവ് കമന്റ് ചിത്രത്തിന് താഴെ വരുന്നുണ്ട്. 

എന്നാല്‍ വെഡ്ഡിങ് ഷൂട്ട് തീമില്‍ ചെയ്ത ചിത്രങ്ങള്‍ക്ക്കീഴെ അമ്മ, അച്ഛന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള വീട്ടുകാരെ ചീത്തവിളിച്ചതുകൊണ്ടാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. വസ്ത്രമൊന്നും ഇല്ലാത്ത ചിത്രമല്ല പങ്കുവച്ചത്.

ബിക്കിനിയിട്ട് എന്നാണ് ഫോട്ടോഷൂട്ട് എന്ന് കമന്റ് ചെയ്തവരുണ്ട്. അതിനും എനിക്ക് മടിയില്ല. ഫേക്‌ഐഡിയില്‍ നിന്ന് ചിത്രങ്ങള്‍ ആസ്വദിച്ച് കഴിഞ്ഞാണ് ഇവര്‍ ചീത്ത വിളിക്കുന്നതെന്ന് എനിക്കറിയാം. 

ഫോട്ടോഷൂട്ടുകള്‍ കണ്ട് പിന്തുണയ്ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യാം. പക്ഷേ വീട്ടിലിരിക്കുന്നവരെ ചീത്തവിളിക്കുന്നത് ഒഴിവാക്കണം. എനിക്ക് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ആവോളമുണ്ട്, അതിനാല്‍ ഭയമില്ല. ആ ചിത്രങ്ങള്‍ അത്ര വള്‍ഗറായിട്ടുണ്ടെന്ന തോന്നലും ഇല്ല.' 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...