ആ കണ്ണീര് കണ്ട് വിജയ് സേതുപതി; ചികിൽസയ്ക്ക് സഹായവുമായി താരം

vijay-cancer-help
SHARE

തമിഴ് നടന്‍ തവസിയുടെ വേദനയ്ക്കും കണ്ണീരിനും പരിഹാരം കാണാൻ ഓടിയെത്തി മക്കൾ സെൽവൻ വിജയ് സേതുപതി. കാൻസർ രോഗം മൂലം ദുരിതത്തിലായ നടന് തുടർ ചികിൽസയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിലായിരുന്നു. വാർത്ത പുറത്തുവന്നതോടെ ഒരുലക്ഷം രൂപ അടിയന്തര സഹായമായി വിജയ് സേതുപതി നൽകി. കോമഡി, നെഗറ്റീവ് റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടന്‍ തവസി കാന്‍സര്‍ ബാധിതനായതോടെ  തിരിച്ചറിയാന്‍ പോലും സാധിക്കാതെ ആശുപത്രിയില്‍ ദുരിതം അനുഭവിക്കുകയാണ്. 

സഹായം അഭ്യര്‍ഥിച്ച് തവസിയുടെ വിഡിയോ സോഷ്യല്‍മിഡയില്‍ പ്രചരിച്ചിരുന്നു. ‘30 വര്‍ഷത്തോളമായി സിനിമാരംഗത്തുണ്ട്. തനിക്കു ഈ രോഗം വരുമെന്നു ഒരിക്കലും കരുതിയില്ല. ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. ശരിയായി സംസാരിക്കാന്‍ പറ്റുന്നില്ല. സഹപ്രവര്‍ത്തകരും സന്‍മനസുള്ളവരും കഴിയും വിധം സഹായിക്കണം. അഭിനയത്തിലേക്കു തിരിച്ചു വരാന്‍ സഹായിക്കണം’ വിഡിയോയില്‍ തവസി കണ്ണീരോടെ അഭ്യര്‍ഥിച്ചു. ഇതേ തുടര്‍ന്ന്, തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്ന് നടന്‍ ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കിയിരുന്നു. 

ശിവകാർത്തിയേകന്റെ വരുത്തപെടാത്ത വാലിബർ സംഘം, അഴകർ സാമിയിൻ കുതിരെ എന്നിവയിലെ തവസിയുടെ പ്രകടനം ഏറെ ജനപ്രീതി നേടിയിരുന്നു. 2019 ല്‍ തവസിക്കു വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...