ഇല്ലാത്ത കാൻസറിന് ചികിത്സ: രജനിയുടെ പോരാട്ടം തിരഞ്ഞെടുപ്പിലും; ബിജെപി സ്ഥാനാർഥി

rajani-candidate
SHARE

ആലപ്പുഴ: കാൻസർ ഇല്ലാതിരുന്നിട്ടും പരിശോധനയിലെ പിഴുവുമൂലം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കീമോതെറപ്പിക്കു വിധേയയാകേണ്ടിവന്ന ആലപ്പുഴ നൂറനാട് കുടശ്ശനാട് ചിറയ്ക്ക് കിഴക്കേകര വീട്ടിൽ വി.രജനി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പാലമേൽ ഡിവിഷനിൽ ബിജെപി സ്ഥാനാർഥി. 10 ലക്ഷം നഷ്ടപരിഹാരം ഉൾപ്പെടെയുള്ള സർക്കാർ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കാത്തതിനെതിരെകൂടിയാണു തന്റെ പോരാട്ടമെന്നു രജനി പറയുന്നു.

2019 ഫെബ്രുവരിയിലാണ് ഇല്ലാത്ത കാൻസർ രോഗത്തിന് രജനിയെ ചികിത്സിച്ചത്. ഇതേ തുടർന്നു തനിക്കുണ്ടായ ദുരിത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് രജനി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് പരാതികൾ നൽകിയിരുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും 3 ലക്ഷം രൂപമാത്രമാണു നൽകിയതെന്നു രജനി പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...