ശിശുദിനത്തിൽ അമ്മമൊഴിയുമായി 'വാത്സല്യം'; ആൽബം ശ്രദ്ധേയമാകുന്നു

album-14
SHARE

ശിശുദിനത്തില്‍ അമ്മമാര്‍ക്ക് മക്കളോട് പ്രത്യേകിച്ചെന്തെങ്കിലും പറയാനുണ്ടോ ? മക്കളോട് മാത്രമല്ല, എല്ലാകുട്ടികളോടും പറയാനേറെയുണ്ട് എന്ന് വാത്സല്യം എന്ന ആല്‍ബത്തിലൂടെ ഓര്‍മപ്പെടുത്തുകയാണ് ആറ് അമ്മമാര്‍. 

അമ്മയുടെ വാത്സല്യം വാക്കുകളിലൂടെ ഒഴുകുകയാണ്. പുതിയ കാലത്ത് നേര്‍വഴി കാട്ടുന്ന അമ്മയുടെ സ്നേഹോപദേശം. ശ്രീലക്ഷ്മി ഹരിയാണ് വാത്സല്യത്തിന്റെ സംവിധായിക. പാടിയത് ഗീത പി.നായര്‍. സീമ ജി നായരാണ് മാതൃഭാവം പകര്‍ന്നത്.

അനു രാജേഷ് ക്യാമറയും ബിജിത വി. ഗോപാല്‍ എഡിറ്റിങ്ങും നിര്‍വഹിച്ച ആല്‍ബത്തില്‍ ശബ്ദസാന്നിധ്യമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവിയുമുണ്ട്. ബാലതാരമായി എത്തിയത് ശിവദത്താണ്. അമ്മമാര്‍ക്കൊപ്പം കവിതയും സംഗീതവുമായി കൂടെനിന്നത് സിനിമ തിരക്കഥാകൃത്തായ ഹരി പി.നായരും. ഹരിശ്രീ ക്രിയേഷന്‍സ് നിര്‍മിച്ച വാത്സല്യത്തിന് സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...