ടീഷര്‍ട്ടിന്റെ വില 35000 അല്ല, 30 ആണ്; ബില്ലടക്കം കാണിച്ച് മറുപടി; വിഡിയോ

firoz-t-shirt-controvesry
SHARE

ഫെയ്സ്ബുക്ക് ലൈവിൽ എത്തിയപ്പോള്‍ ധരിച്ച ടീഷർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഫിറോസ് കുന്നംപറമ്പില്‍. കഴിഞ്ഞ ദിവസം നടത്തിയ ഫിറോസിന്റെ ഫെയ്സ്ബുക്ക് ലൈവിനു ശേഷം കഥാകൃത്ത് റഫീഖ് തറയില്‍ ഉന്നയിച്ച ആരോപണമാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. പ്രമുഖ ലക്ഷ്വറി ബ്രാന്‍ജായ ഫെന്‍ഡിയുടെ (fendi)യുടെ ടീ ഷര്‍ട്ടാണ് വീഡിയോയില്‍ ഫിറോസ് ധരിച്ചിരിക്കുന്നത്. ഇതിന് 500 യുഎസ് ഡോളര്‍ (35,000 രൂപ) എങ്കിലും വില വരുമെന്നാണ് റഫീഖ് പറഞ്ഞത്. ഈ ആരോപണത്തിനോടാണ് ഫിറോസിന്റെ പ്രതികരണം.

ടീ ഷര്‍ട്ട് വാങ്ങിയതിന്റെ ബില്ലും ഫിറോസ് പങ്കുവെച്ചിട്ടുണ്ട്. ടീഷര്‍ട്ട് വാങ്ങാൻ പോകുമ്പോൾ ഉണ്ടായിരുന്നത് സുഹൃത്ത് തന്ന 1000 രൂപ മാത്രമായിരുന്നുവെന്നും ടീഷർട്ടിന് ദുബായിലെ 30  രൂപയാണെന്നും ഫിറോസ് ലൈവിൽ പറയുന്നു.

ഇത്തരം ടീ ഷർട്ടുകൾ 500 രൂപയ്ക്കും കിട്ടുമെന്നും ആരെങ്കിലും സമ്മാനിച്ചതാണെന്നും ചിന്തിക്കാമെന്നും തുടങ്ങി ഫിറോസിനെ അനുകൂലിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...