അനിൽ നോക്കുമ്പോൾ പുലി വാതിലിനു മുന്നിൽ, ഉടൻ കതകടച്ചില്ലായിരുന്നെങ്കിൽ: വിഡിയോ

tiger-wb
SHARE

സീതത്തോട്: മൂഴിയാറിലെ ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ പവർഹൗസിനു മുന്നിൽ പുലിയുടെ സാന്നിധ്യം. പവർഹൗസിന്റെ സെക്യൂരിറ്റി ഓഫിസിനു മുന്നിലൂടെ നടന്നു വരുന്ന പുലിയെ നേരിൽ കണ്ടതിന്റെ ഞെട്ടലിലാണ് സെക്യൂരിറ്റി ഓഫിസർ അനിൽ

പുലി നടന്ന് വരുന്ന ദൃശ്യങ്ങൾ പവർഹൗസിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.  തിങ്കളാഴ്ച പുലർച്ചെ  1.15ന് ആണ് സെക്യൂരിറ്റി ഓഫിസ് പടിക്കൽ പുലിയെ ആദ്യം കാണുന്നത്. പുലിയെ കണ്ട് പേടിച്ച നായ്ക്കളുടെ ശബ്ദം കേട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അനിൽ കതക് തുറന്ന് നോക്കുമ്പോഴാണ് പുലി വാതിലിനു സമീപത്തേക്കു നടന്നു വരുന്നത് കാണുന്നത്.

ഉടൻ കതക് അടച്ചതു മൂലം അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. തുടർന്ന് പവർഹൗസിനു സമീപം കിടന്ന വാഹനത്തിനു മുന്നിൽ അൽപ സമയം നിന്ന ശേഷം പതുക്കെ നടന്നുപോകുന്ന പുലിയുടെ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വാഹനത്തിനുള്ളിൽ ഡ്രൈവർ ഉണ്ടായിരുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...