മൂന്നുനേരം കുളി; പിന്നെ പാപ്പാൻ ചീകി ഒതുക്കണം; ‘മലയാളി ആന’യ്ക്ക് മുടിയഴക്; ക്യൂട്ട് വിഡിയോ

tn-hair-elephant
SHARE

കേരളത്തിൽ നിന്നും പോയി തമിഴ്നാട്ടിൽ താരമായി വാഴുകയാണ് സെൻകമലം എന്ന പിടിയാന. സമൂഹമാധ്യമങ്ങളിൽ അഴകും കുസൃതിയും നിറഞ്ഞ ആനയുടെ ചിത്രങ്ങളും വിഡിയോകളും ഒട്ടേറെ പേരാണ് പങ്കുവയ്ക്കുന്നത്. ഇപ്പോൾ ദേശീയമാധ്യമങ്ങളിൽ അടക്കം താരമാണ് ഇവൾ. ഇവളുടെ മുടിയാണ് ആനപ്രേമികൾക്കിടെ സെൻകമലത്തെ വേറിട്ട് നിർത്തുന്നത്.

തമിഴ്നാട്ടിലെ മന്നാർഗുഡിയിലുള്ള രാജഗോപാലസ്വാമി ക്ഷേത്രത്തിലാണ് ഇപ്പോൾ സെൻകമലത്തിന്റെ വാസം. 2003ലാണ് കേരളത്തിൽ നിന്നും ആനയെ അവർ വാങ്ങുന്നത്. ബോബ്–കട്ട് ഹെയർ സ്റ്റൈലിലുള്ള ആനയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ സെൻകമലത്തിന്റെ തലവര തന്നെ മാറി. 

ദിവസവും മൂന്നുനേരം മുടി വൃത്തിയായി കഴുകണം എന്നതും ആനയ്ക്ക് നിർബന്ധമാണ്. അതു കഴിഞ്ഞ് ചീപ്പ് ഉപയോഗിച്ച് മുടി ചീകി കൊടുക്കുകയും വേണം. സ്വന്തം മകളെ പോലെ നോക്കുന്ന പാപ്പാനായ രാജഗോപാലിന് ഇതൊക്കെ സന്തോഷം തന്നെയാണ്. ‘ബോബ്-കട്ട് -സെൻകമലം’ എന്ന പേരിലാണ് ഇപ്പോൾ ആന അറിയപ്പെടുന്നത്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...