പാൽ നിറച്ച ടാങ്കിൽ ഡയറി ഫാം ജീവനക്കാരന്റെ കുളി; വൻരോഷം, അറസ്റ്റ്

milk-bath-viral-video
SHARE

ഡയറി ഫാം ജീവനക്കാരൻ പാൽ നിറച്ച ടാങ്കറിൽ ഇറങ്ങിക്കിടന്ന് കുളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തുർക്കിയിൽ  നിന്നാണ് ഈ വിഡിയോ എന്നാണ് റിപ്പോർട്ടുകൾ. ഡയറി യൂണിറ്റിൽ ശേഖരിച്ച പാൽ നിറച്ച ടബ്ബിൽ ഇറങ്ങി കിടന്ന ശേഷം കപ്പ് കൊണ്ട് പാൽ കോരി തലയിൽ ഒഴിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. വിഡിയോ വൈറലായതോടെ 2 ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഡയറി ഫാം അടപ്പിച്ചു. 

ഇതിന് പിന്നാലെ ഫാമിലെ ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തു. ആരോഗ്യ സുരക്ഷാ കാര്യങ്ങൾ ഉയർത്തി വൻരോഷം ഉയർന്നതിന് പിന്നാലെയാണ് നടപടി. തുർക്കിയിലെ കോന്യയിലെ ഡയറി സെന്ററിൽ നിന്നുള്ള വിഡിയോ ഇപ്പോൾ രാജ്യാന്തരതലത്തിൽ തന്നെ ചർച്ചയാവുകയാണ്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...