വില ഒരു ലക്ഷത്തിന് മേലെ; ഫാഷൻ ലോകത്ത് താരമായി കരീനയുടെ ചെരിപ്പ്

kareena-kapoor-new
SHARE

താരങ്ങളുടെ വാഹനങ്ങളും വാച്ചും മൊബൈൽ ഫോണും ഷർട്ടും വരെ ആരാധകർക്ക് ആവേശവും കൗതുകവുമാണ്. ഇതിന്റേ വിലയും മേൻമകളും കണ്ടെത്തി സമൂഹമാധ്യമങ്ങളിൽ കുറിക്കുക എന്നതും ഇപ്പോൾ പതിവാണ്. ബോളിവുഡിൽ ഇപ്പോൾ താരം കരീനയുടെ ഒരു ചെരുപ്പാണ്. 

വീട്ടില്‍ നടത്തിയ ഹാലോവീൻ പാർട്ടിയിലാണ് വ്യത്യസ്തമായ ഈ ചെരിപ്പ് കരീന ധരിച്ചത്. ശ്രുതി സാഞ്ചെട്ടി ഡിസൈൻ ചെയ്ത ഗ്രേ നിറത്തിലുള്ള ഡ്രസ്സായിരുന്നു താരത്തിന്റ വേഷം. എന്നാൽ താരത്തിന്റെ ചെരിപ്പിലാണ് ആദ്യ നോട്ടത്തിൽ തന്നെ ശ്രദ്ധ പതിയുക. ഇറ്റാലിയൻ ആഡംബര ബ്രാൻ‍ഡ് ബോറ്റേഗ വെനറ്റയില്‍ നിന്നുള്ള ചെരിപ്പാണിതെന്ന് ആരാധകർ കണ്ടെത്തി.  ചതുരാകൃതിയിലുള്ള ചെരിപ്പ് ഇളം മഞ്ഞ നിറത്തിലാണിത്. വെനേറ്റയുടെ ഐകോണിക് ബ്രെയ്ഡ് ഡിസൈലുള്ള ചെരിപ്പ് കാഴ്ചയിൽ തീർത്തും വ്യത്യസ്തമാണ്. 1430 അമേരിക്കൻ ഡോളർ (ഇന്ത്യൻ രൂപയിൽ ഏകദേശം 1,06,600) ആണ് വില.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...