79 ന്റെ ചുറുചുറുക്ക്; ഡാൻസ് കളിക്കുന്ന അമ്മയെ തിരഞ്ഞ് സോഷ്യൽ മീഡിയ

dance-31
SHARE

ഡാൻസ് കളിക്കാൻ പ്രായമൊരു തടസമേയല്ലെന്ന് തെളിയിക്കുകയാണ് സമൂഹ മാധ്യമങ്ങളില്‌ പ്രചരിക്കുന്ന വിഡിയോ. 79 കാരിയായ അമ്മയാണ് വൈകുണ്ഠക്ഷേത്രത്തിലെന്ന് തുടങ്ങുന്ന ഭക്തിഗാനത്തിനൊപ്പം ചുവട് വയ്ക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് ലക്ഷങ്ങളാണ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട ഈ വിഡിയോ കണ്ടത്. ചുറുചുറുക്കോടെ നൃത്തം ചവിട്ടുന്ന അമ്മയാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സമൂഹമാധ്യമങ്ങൾ.

പ്രായം കൂടിപ്പോയെന്ന് പറഞ്ഞ് ഒന്നും മാറ്റി വയ്ക്കേണ്ടെന്നും മനസിൽ തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ എന്തും സാധിക്കുമെന്നും വിഡിയോയ്ക്ക് താഴെ പലരും കുറിക്കുന്നു. വൈറലായ ആ വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...