‘അയ്യപ്പനും കോശിയും കളി വാശിപ്പുറത്തല്ല’; ആ വിഡിയോയില്‍ കെട്ടിടം പൊളിച്ചയാള്‍

jcb-ayyapanum-koshiyum
SHARE

ഒരു വാശിപ്പുറത്ത് ‘അയ്യപ്പനും കോശിയും’ കളിക്കാനിറങ്ങിയതല്ല താനെന്ന് വ്യക്തമാക്കുന്ന യുവാവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നാടിന് ബാധ്യതയായ ഒരു കെട്ടിടം ഞാൻ ഇടിച്ചുനിരത്തുന്നു എന്ന് വിഡിയോയിൽ വ്യക്തമാക്കിയ ശേഷമാണ് കെട്ടിടം ഇടിച്ചുനിരപ്പാക്കിയത്. അതും പൂർണമായി തരിപ്പണമാക്കി. അയ്യപ്പനും കോശിയും എന്ന സിനിമയിലെ രംഗമെന്ന  പോലെ ജെസിബി ഉപയാഗിച്ച് കെട്ടിടം പൊളിച്ച വാര്‍ത്ത വന്‍ ചര്‍ച്ചയായിരുന്നു. കണ്ണൂരിലെ ചെറുപുഴയിലാണ് സംഭവം. 

‘കഴിഞ്ഞ 30 വർഷമായി ഈ കെട്ടിടം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ താവളമാണ്. മദ്യപാനം ലഹരി ഉപയോഗം ഇവിടെ പതിവാണ്. മൂന്നുകൊലക്കേസ്, കഴിഞ്ഞ മാസം രണ്ട് പോക്സോ കേസ് എന്നിങ്ങനെ ഈ കടയുടമയുടെ പേരിൽ റിപ്പോർട്ട് ചെയ്തതാണ്. ഇതുവരെ പരാതിയിൽ പൊലീസ് നടപടിയില്ല. അതുകൊണ്ട് ഈ സ്ഥാപനം ഞാൻ പൊളിച്ചു കളയുന്നു.’ വിഡിയോയുടെ ആമുഖത്തിൽ യുവാവ് പറയുന്നു. പിന്നീട് അതിവേഗം കെട്ടിടം പൊളിച്ചടുക്കുന്നതാണ് കാഴ്ച. വിഡിയോ കാണാം.

പുളിയാർമറ്റത്തിൽ സോജിയുടെ പലചരക്ക് കടയും ചായക്കടയും പ്രവർത്തിക്കുന്ന കെട്ടിടമാണ് ഇടിച്ചുനിരത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ കൂമ്പൻകുന്നിലെ പ്ലാക്കുഴിയിൽ ആൽബിനെ (31) ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ കട തുറന്ന സോജി 9 മണിയോടെ കടയടച്ചു വീട്ടിലേക്ക് പോയ സമയത്താണു സംഭവം.

തനിക്കു വരുന്ന വിവാഹാലോചനകൾ മുടക്കിയതിലുള്ള വൈരാഗ്യമാണു കട തകർക്കാൻ കാരണമെന്നു യുവാവ് പൊലീസിനു മൊഴി നൽകി. എന്നാൽ ഇതു വാസ്തവ വിരുദ്ധമാണെന്നു സോജി പറഞ്ഞു. കെട്ടിടം ഇടിഞ്ഞുവീഴുന്നതു കണ്ട് ഓടിയെത്തിയവരെ യുവാവ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കടയിലുണ്ടായിരുന്ന സാധനങ്ങളും ഫർണിച്ചറും നശിച്ചു. യുവാവിന്റെ പേരിൽ കേസെടുക്കുകയും മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...