വൃക്കയുമായി ഇറ്റാലിയൻ പൊലീസിന്റെ ലംബോർഗിനി കുതിച്ചത് റെക്കോർഡ് വേഗത്തിൽ

italy-police-use-lamborghini.jpg.image.845.440
SHARE

വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ട രോഗിക്കുള്ള വൃക്കയുമായി ഇറ്റാലിയൻ പൊലീസ് ലംബോർഗിനി കാറിൽ കുതിച്ചത് റെക്കോർഡ് വേഗത്തിൽ. റോമിലെ ജെമെല്ലി ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന രോഗിയിൽ വച്ചുപിടിപ്പിക്കുന്നതിനുള്ള വൃക്കയുമായായിരുന്നു യാത്ര.

വടക്കൻ ഇറ്റലിയിലെ പാദുവയിൽ നിന്നാണ് പൊലീസ് യാത്ര തുടങ്ങിയത്. മണിക്കൂറിൽ 230 കി.മി വേഗതയിൽ പൊലീസിന്റെ ലംബോർഗിനി ഹുറക്കൻ വാഹനത്തിലായിരുന്നു യാത്ര. 

പാദുവ മുതൽ റോം വരെയുള്ള 490 കി.മീ. ദൂരം സാധാരണ കാറിൽ സഞ്ചരിക്കാൻ നാലു മണിക്കൂറും 40 മിനിട്ടും വേണമെന്നിരിക്കെയാണ് വെറും മൂന്നു മണിക്കൂറിനുള്ളിൽ ലംബോർഗിനി ലക്ഷ്യത്തിലെത്തിയത്.

italy-police-use-lamborghini2.jpg.image.845.440

600 കുതിരശക്തിയുള്ള ലംബോർഗിനി ഹുറക്കൻ റേസിംഗ്‌ കാറിൽ ഈ പ്രത്യേക ജീവൻരക്ഷാ യാത്രയ്ക്കായി ചില ഭേദഗതികൾ വരുത്തിയിരുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...