ചീരു അന്നേ പറഞ്ഞു; കുഞ്ഞ് ആണാകുമെന്ന്; ധ്രുവ് പറയുന്നു

chiranjeevi-sarja-about-baby-dhruva
SHARE

പിറക്കാൻ പോകുന്നത് ആൺകുഞ്ഞ് ആണെന്ന് സഹോദരൻ പറഞ്ഞിരുന്നതായി ധ്രുവ് സർജ. മേഘ്ന രാജിനും അകാലത്തിൽ പൊലിഞ്ഞ ചിരഞ്ജീവി സർജയ്ക്കും കുഞ്ഞുണ്ടായതിന്റെ സന്തോഷം പങ്കുവച്ച് സംസാരിക്കുന്നതിനിടെയാണ് ധ്രുവ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ചേട്ടൻ അച്ഛനാകാൻ ഒരുങ്ങുകയാണ്. മകനാണെങ്കിൽ അവന് അങ്ങയുടെ സ്വഭാവം ആയിരിക്കുമല്ലോ എന്ന് ഒരിക്കൽ ചോദിച്ചിരുന്നു. കാരണം സ്കൂൾ കാലഘട്ടങ്ങളിൽ ചേട്ടന്റെ കുസൃതികാരണം ടീച്ചർമാർക്ക് പരാതി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ഇത് മനസിൽ വച്ചാണ് കുഞ്ഞിന്റെ കാര്യം ഞാൻ ചോദിച്ചതും. തനിക്കു ജനിക്കുന്നത് ആൺകുഞ്ഞ് തന്നെയായിരിക്കുമെന്നും അവനും ഇതുപോലെ കുസൃതിഒപ്പിക്കുമെന്നുമായിരുന്നു മറുപടിയായി ചേട്ടൻ പറഞ്ഞത്.’–ധ്രുവ് പറയുന്നു.

‘കുഞ്ഞിന്റെ ജനനത്തിൽ ഞങ്ങളെല്ലാം സന്തുഷ്ടരാണ്. മേഘ്നയും കുഞ്ഞും സുഖമായി ഇരിക്കുന്നു. കുഞ്ഞിനെ കയ്യിലെടുത്ത് നിൽക്കുമ്പോൾ ചിരു കൂടെ ഉള്ളതുപോലെ തോന്നുന്നു. ഇത് പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമാണ്.’–ധ്രുവ് പറഞ്ഞു.

സഹോദരങ്ങൾ എന്നതിലുപരി സുഹൃത്തുക്കളെപ്പോലെ ജീവിച്ച ചീരുവും ധ്രുവും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരസഹോദരങ്ങളായിരുന്നു. ചീരുവിന്റെ വേർപാടിനു ശേഷം മേഘ്ന രാജിന് പരിപൂർണ പിന്തുണയുമായി ധ്രുവും സർജ കുടുംബവും ഒപ്പം തന്നെയുണ്ട്. വലിയ ആഘോഷമായിട്ടായിരുന്നു മേഘ്നയുടെ ബേബി ഷവർ ചടങ്ങുകളും മറ്റും സർജ കുടുംബം നടത്തിയത്. കുഞ്ഞിനായി ധ്രുവ് ഒരുക്കിയ വെള്ളി കൊണ്ടുള്ള തൊട്ടിലും വാർത്തകളിൽ ഇടം നേടിയിരുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...