ലൈംഗികത, മയക്കുമരുന്ന്; കൊട്ടാരജീവിതം; ടെക് ഭീമന്‍ ‍മാകഫി ജയിലില്‍: വിഡിയോ

mcafee-new
SHARE

ജോൺ മാകഫി, കംപ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് സുപരിചിതമാണ് ഈ പേര്. മാകഫി എന്ന ആന്റി വൈറസ് സോഫ്റ്റ്‍വെയറിന്റെ ഉടമ. പക്ഷേ മാകഫിയെ ലോകം അറിയുന്നത് മറ്റ് ചില കുപ്രസിദ്ധമായ പ്രത്യേകതകൾ കൊണ്ട് കൂടിയാണ്. മാകഫിയെ ഇതാ ഇപ്പോള്‍ സ്പെയിനിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അതേ, ഈ ടെക് ഭീമൻ ഇപ്പോൾ ജയിലിലാണ്. 2014 മുതൽ 2018 വരെയുള്ള വർഷങ്ങളിൽ നികുതി അടച്ചില്ല എന്ന കാരണത്താലാണ് അറസ്റ്റ്. ആവോളം വരുമാനം ഉണ്ടായിട്ടും നികുതി വെട്ടിപ്പ് നടത്തി എന്നതാണ് കുറ്റം. വിചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ജോൺ മാകഫി ശരിക്കും ആരാണ്?

കംപ്യൂട്ടര്‍ ആന്റിവൈറസ് സോഫ്റ്റ്‌വെയറിന്റെ പിതാക്കന്മാരില്‍ ഒരാൾ. വർഷങ്ങളായി പൊലീസിനെ ഭയന്ന് ലോകം ചുറ്റിനടക്കുകയായിരുന്നു. അമേരിക്കന്‍ പൊലീസ് മാകഫിയുടെ പിന്നാലെയും. കയ്യിൽ പത്തു കാശുവന്നാൽ പലരുടെയും സ്വഭാവം മാറും എന്നതാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിലും സംഭവിച്ചത്. മാകഫി എന്ന സ്വന്തം പേരിലിറക്കിയ സോഫ്റ്റ്‌വെയര്‍ പണവും പ്രശസ്തിയും കൊണ്ടുവന്നതോടെ ആളാകെ മാറി. മാകഫി സോഫ്റ്റ്‌വെയറിലൂടെ 1990കളില്‍ നേടിയത് 100 മില്ല്യന്‍ ഡോളറോളം വരുമാനമാണ്. 2009ല്‍ എല്ലാം വിറ്റുപെറുക്കി മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസില്‍ നിന്ന് നാടുവിട്ടു. അബേര്‍ഗ്രിസ് കീ എന്ന ഒറ്റപ്പെട്ട ദ്വീപിലെ കൊട്ടാര സമാനമായ വീട്ടിൽ താമസമായി. 

തോക്കേന്തിയ ബോഡി ഗാർഡുകൾ, ലൈംഗികത, മയക്കുമരുന്ന്. ഒരു കാട്ടുമനുഷ്യനെ പ്പോലെയായിരുന്നു മാകഫിയുടെ പിന്നീടുള്ള കൊട്ടാര ജീവിതം.ഒന്നിനും ഒരു വിലക്കുമില്ലാത്ത ജീവിതം. മയക്കുമരുന്ന് യഥേഷ്ടം ഉപയോഗിക്കും. ലൈംഗികതയ്ക്ക് അതിർവരുമ്പുകളില്ല. ദ്വീപുവാസികളായ യുവതികളെ ഒപ്പം താമസിപ്പിച്ചു. തോക്കേന്തിയ അംഗ രക്ഷകരുടെ അകമ്പടിയോടെയല്ലാതെ വീട്ടിൽ നിന്ന് മാകഫി പുറത്തിറങ്ങിയില്ല. അദ്ദേഹത്തിന്റെ രീതികള്‍ ഒരു ഭ്രാന്തന്റെ പോലെയാണെന്നു പോലും ആളുകള്‍ പറഞ്ഞു. എന്നാൽ മാകഫിയുടെ സ്വർഗീയ ജീവിതത്തിന് കോട്ടം തട്ടുന്ന സംഭവവികാസങ്ങളാണ് പിന്നീട് അരങ്ങേറിയത്. 

പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് 2012ല്‍. മയക്കുമരുന്നു നിര്‍മാണശാല നടത്തുന്നുണ്ടെന്നു കരുതി ബെലീസ് പൊലീസ് കൊട്ടാരത്തിലേക്ക് ഇരച്ചുകയറി. എന്നാല്‍ അവര്‍ക്ക് മയക്കുമരുന്നൊന്നും കിട്ടിയില്ല. ദിവസങ്ങൾക്കുള്ളിൽ മാകഫിയുടെ അയല്‍ക്കാരന്‍, അമേരിക്കയില്‍ നിന്നുള്ള ഗ്രിഗറി ഫോള്‍ മരിച്ചു. മാകഫിയാകാം ഇതിനു കാരണക്കാരന്‍ എന്നായിരുന്നു പൊലീസിന്റെ നിഗമനം. കാരണം മാകഫിയുടെ പട്ടികള്‍ക്ക് വിഷം നല്‍കി കൊന്നതിനു ശേഷമാണ് ഗ്രിഗറി തലയില്‍ വെടിയേറ്റ് മരിച്ചത്. തനിക്ക് കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്നു പറഞ്ഞെങ്കിലും അദ്ദേഹം പിന്നെ തന്റെ കൊട്ടാരത്തില്‍ താമസം തുടര്‍ന്നില്ല. ഒളിച്ചോടിയ അദ്ദേഹം പറഞ്ഞത് മെക്‌സിക്കന്‍ മയക്കുമരുന്നു രാജാക്കന്മാരുടെ നിര്‍ദ്ദേശപ്രകാരം ബെലീസ് പൊലീസ് തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ് എന്നാണ്.  ഗോട്ടിമാലയില്‍ അഭയം തേടാനുള്ള വിഫലമായ ശ്രമത്തിനിടയില്‍ ആഴ്ചകള്‍ക്കുള്ളില്‍ മാകഫി പിടിയിലായി. അമേരിക്കയിലേക്ക് തിരിച്ചു നാടുകടത്തുകയും ചെയ്തു.

അമേരിക്കയിലെത്തിയ മാകഫി വെറുതേ ഇരുന്നില്ല. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചു‌. പരാജയം ഏറ്റുവാങ്ങി. 2020-ലും മൽസരിക്കുമെന്ന് പറഞ്ഞു. അത് നടന്നുമില്ല. 

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അദ്ദേഹം ഒരു ബോട്ടില്‍ കയറി അമേരിക്ക വിട്ടു. എട്ടു വര്‍ഷമായി ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്തില്ലെന്ന കാരണവും പറഞ്ഞ് അമേരിക്കയുടെ ഇന്റേണല്‍ റവന്യൂ സര്‍വീസ് തന്റെ പിന്നാലെ കൂടിയിരിക്കുകയാണ് എന്ന് പറഞ്ഞായിരുന്നു ഈ പലായനം.  ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ്. എല്ലാംകൂടി ഇരുനൂറോളം കേസുകളാണ് മാകഫിയുടെ പേരിലുള്ളത്. പിടിക്കപ്പെട്ടാൽ പിന്നെ പുറംലോകം കാണാൻ സാധിക്കുമോ എന്ന സംശയം മാകഫിക്ക് തന്നെ ഉണ്ടായിരുന്നു. അതിനാൽ ഒാരോ നീക്കവും വ്യക്തമായ ആസൂത്രണത്തോടെയാണ് നടത്തിയത്. പോരടിച്ചത് ശക്തരായ അമേരിക്കൻ പൊലീസിനോട്. എന്നാൽ അതും ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നു. 

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം മാകഫി കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നികുതി വെട്ടിപ്പിന് 5 വർഷവും ടാക്സ് തിരിച്ചടവ് ഫയൽ ചെയ്യാത്തതിന് 1 വർഷവും ജയിലിൽ കഴി‍ഞ്ഞേ പറ്റൂ. ആർഭാടപൂർവമായ ജീവിതം നയിച്ച മാകഫി ഇപ്പോൾ ജയിലിലാണ്. അവിടെയും ഈ വിചിത്ര മനുഷ്യൻ വെറുതേ ഇരിക്കുകയാണെന്ന് കരുതരുത്. ജയിലിലെ ഇന്റർനെറ്റ് ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിൽ അമേരിക്കൻ സർക്കാരിനെതിരെ പോസ്റ്റുകൾ പങ്കുവയ്ക്കുന്നു. താൻ ഇപ്പോൾ ഏറ്റവുമധികം മിസ് ചെയ്യുന്നത് ഭാര്യയെ ആണെന്നും മാകഫി പറയുന്നു. 

മാകഫിയുടെ കഥ തീരുന്നില്ല എന്ന് ചുരുക്കം. അഴിക്കുള്ളിലും ഈ മനുഷ്യന്റെ വിചിത്രകല്‍പനകള്‍ ലോകം കണ്ടുകൊണ്ടേയിരിക്കും. ടെക് ഭീമന്‍റെ ജോൺ മാകഫി, കംപ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് സുപരിചിതമാണ് ഈ പേര്. മാകഫി എന്ന ആന്റി വൈറസ് സോഫ്റ്റ്‍വെയറിന്റെ ഉടമ. പക്ഷേ മാകഫിയെ ലോകം അറിയുന്നത് മറ്റ് ചില കുപ്രസിദ്ധമായ 

മാകഫിയുടെ കഥ തീരുന്നില്ല എന്ന് ചുരുക്കം. അഴിക്കുള്ളിലും ഈ മനുഷ്യന്റെ വിചിത്രകല്‍പനകള്‍ ലോകം കണ്ടുകൊണ്ടേയിരിക്കും. ടെക് ഭീമന്‍റെ ടെക്നിക്കുകള്‍ കാണാന്‍ ലോക പൊലീസും ആകാംക്ഷയോടെ കാത്തിരിക്കുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...