പണിതീരാത്ത കൊച്ചുവീട്, മുത്തച്ഛന്റെ തണലിൽ ജീവിതം; സഹായം കാത്ത് അദ്വൈത്

adwaith
SHARE

അദ്വൈതിന്റെ മുഖത്തേക്കു നോക്കുമ്പോൾ അപ്പൂപ്പൻ നടരാജന്റെ കണ്ണുനിറയും. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അവന് വേറെ ആരുണ്ട് എന്ന ആധിയാണ് കാരണം. അച്ഛനും അമ്മയുമില്ലാത്ത വിഷമം അറിയിക്കാതെ ഈ മുത്തച്ഛനാണ് അദ്വൈതിനെ സംരക്ഷിക്കുന്നത്. അദ്വൈതിന് രണ്ടു വയസ്സുള്ളപ്പോഴാണ് അമ്മ ഗീതു മരിക്കുന്നത്. അച്ഛൻ ജയരാജും അപ്പൂപ്പൻ വലിയ കരിത്തറ വീട്ടിൽ നടരാജനുമായിരുന്നു പിന്നെ എല്ലാം. നടരാജന്റെ ഭാര്യ വത്സല നേരത്തെ മരിച്ചു. 

ഏഴുവയസുകാരനായ അദ്വൈതിന് അയൽവാസിയായ ആനിയമ്മ സൗജന്യമായി ട്യൂഷനെടുക്കും. തൊട്ടടുത്ത വീട്ടിലെ ശോഭനയും കുടുംബവും ദിവസവും രാവിലെ ഭക്ഷണം നൽകും. കൂട്ടുകാരൻ അർഷാദിന്റെ വീട്ടിൽ നിന്നാണ് ഉച്ചയ്ക്കുള്ള ഭക്ഷണം. ഒരു ബന്ധുവാണ് രാത്രിയിൽ ഭക്ഷണമെത്തിക്കുന്നത്. അദ്വൈതിന്റെ അധ്യാപികയായിരുന്ന ശാലുവായിരുന്നു നേരത്തെ ഭക്ഷണമെത്തിച്ചിരുന്നത്. ചേർത്തല മുട്ടത്തിപ്പറമ്പ് പ്രതീക്ഷ ഭവനിലെ വിദ്യാർഥിയാണ് അദ്വൈത്. സൗജന്യമായാണ് സ്കൂൾ അധികൃതർ പഠിപ്പിക്കുന്നത്. 

പണിതീരാത്ത കൊച്ചുവീട്ടിലാണ് അദ്വൈതും നടരാജനും താമസിക്കുന്നത്. അദ്വൈതിന്റെ സഹായത്തിനായി പഞ്ചായത്ത് അംഗം ജോസഫ് ജോബിൻ മുൻകയ്യെടുത്ത് സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. യൂണിയൻ ബാങ്ക് ചേർത്തല ശാഖയിൽ അദ്വൈതിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോൺ: 9747022404, 9995676863. ബാങ്ക് അക്കൗണ്ട് നമ്പർ: 360902120001143, ഐഎഫ്എസ് കോഡ് UBINO536091. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...