പ്രാർഥനകൾ വിഫലം; ഇരട്ടക്കുട്ടികളെ കൊഞ്ചിക്കാതെ ശ്രുതി ടീച്ചർ യാത്രയായി

sruthy-death
SHARE

പ്രാർഥനകൾ വിഫലമാക്കി ശ്രുതി ടീച്ചർ യാത്രയായി. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയാണ് അധ്യാപികയായ ശ്രുതി പ്രസൂൺ മരണത്തിന് കീഴടങ്ങിയത്. പ്രസവത്തിനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ് ശ്രുതിയെ. ഇരട്ടക്കു‍ഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. 

ആശുപത്രിയിൽ കഴിയുന്നതിനിടെ പത്ത് ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഹൃദയ ശസ്ത്രക്രിയക്ക് വിധേയയാക്കി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെയാണ് മരണം. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയെങ്കിലും രക്ഷിക്കാനായില്ല. 

‌കൂത്താളിയിലെ റിട്ട. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കല്ലാട്ട് മീത്തല്‍ ഒ.സി. നാരായണന്‍ നായരുടെ മകളും പേരാമ്പ്ര സില്‍വര്‍ കോളെജ് അധ്യാപികയുമാണ് ശ്രുതി. ര്‍ത്താവ് പ്രസൂണ്‍ പെരുവയല്‍. മൃതദേഹം ഇന്ന് കാലത്ത് കൂത്താളിയിലെ വീട്ടു വളപ്പില്‍ സംസ്‌കരിച്ചു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...