‘ഭാവിയിലെ റിക്ഷ..’; റിക്ഷ വലിച്ച് റോബോട്ട് നായ; വൈറൽ വിഡിയോ

robot-rikshaw
SHARE

റിക്ഷകൾക്ക് പ്രസിദ്ധമാണ് ഇന്ത്യ. പല ഇന്ത്യന്‍ നഗരങ്ങളിലും റിക്ഷകള്‍ ഇന്നും നിരത്ത് വാഴുന്നു. എന്നാൽ ഇവിടെയിതാ അമേരിക്കയിൽ നിന്നുള്ള ഒരു റിക്ഷാ യാത്രയുടെ വിഡിയോ ആണ് വൈറലാകുന്നത്. അമേരിക്കൻ സ്പഷ്യൽ എഫക്ട്സ് ഡിസൈനറായ ആഡം സാവേജാണ് വൈറൽ വിഡിയോയിൽ ഉള്ളത്. മൂന്നു ചക്രങ്ങളുള്ള റിക്ഷയിലേക്ക് കയറുന്ന ആഡം, റൊബോട്ട് നായയെ ഉപയോഗിച്ച് റിക്ഷ നീക്കുന്നു. 

'സ്പോട്ട്' എന്ന നായയാണ് റിക്ഷ വലിക്കുന്നത്. അമേരിക്കൻ റൊബോട്ടിക്സ് കമ്പനിയായ ബോസ്റ്റൺ ഡൈനാമിക്സാണ് ‘സ്പോട്ട്’ നിർമ്മിച്ചിരിക്കുന്നത്. ഐ.എ.എസ് ഓഫിസർ സുപ്രിയ സാഹുവിന്റെ ട്വീറ്റിലൂടെയാണ് ഫെബ്രുവരിയിൽ പുറത്തുവന്ന വിഡിയോ വീണ്ടും വൈറലാകുന്നത്. 'ഭാവിയിലെ റിക്ഷ' എന്ന കുറിപ്പോടെയാണ് സുപ്രിയ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE
Loading...
Loading...