ഓന്ത് പ്രസവിക്കുമോ അതോ മുട്ടയിടുമോ; വൈറൽ വി‍ഡിയോ; സംശയം ബാക്കി

chameleon-video
SHARE

ഓന്ത് നിറം മാറുമെന്ന് നമുക്കറിയാം. എന്നാൽ ഓന്ത് പ്രസവിക്കുകയാണോ മു‍ട്ടയിടുകയാണോ ചെയ്യാറുള്ളത്?. പലർക്കും ഇതിന് ഉത്തരം അറിയില്ല. ഇപ്പോഴിതാ ഓന്തിന് കുഞ്ഞുണ്ടാകുന്ന വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. നേച്ചർ ഈസ് സ്‌കേറി എന്ന് പേരുള്ള ട്വിറ്റർ പേജിൽ അടുത്തിടെ ഓന്തിന് കുഞ്ഞുണ്ടാകുന്ന വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. 

29 സെക്കന്റ് മാത്രമുള്ള വിഡിയോയിൽ പൂർണ വളർച്ചയുള്ള ഓന്ത്‌ മുട്ട പോലെ തോന്നിക്കുന്ന ഒന്ന് പുറന്തള്ളുന്നത് കാണാം. ചെടിത്തലപ്പിൽ അള്ളിപ്പിടിച്ചു നില്‍ക്കുന്നതുകൊണ്ട് മുട്ടപോലുള്ള ഭാഗം ചെന്ന് പതിക്കുന്നത് അതേ ചെടിയുടെ ഇലയിലാണ്. ഒരു നിമിഷത്തേക്ക് അതൊരു മുട്ടയാണ് എന്ന് ചിന്തിക്കുമ്പോഴേക്കും അതിൽ നിന്നും കയ്യും കാലുകളും വെളിപ്പെടുന്നതും ഓന്തിന്റെ കുട്ടി നാലു കാലിൽ നിൽക്കുന്നതും കാണാം.

യഥാർത്ഥത്തിൽ തങ്ങൾ ഇപ്പോൾ കണ്ടത് ഓന്തിന്റെ പ്രസവം ആണ് അതോ ഓന്ത്‌ മുട്ടയിട്ട ഉടനെ കുഞ്ഞ് പുറത്തുവന്നതാണോ എന്നാണ് വിഡിയോ കണ്ടവരുടെയെല്ലാം സംശയം. യഥാർത്ഥത്തിൽ ഓന്തുകൾ അവയുടെ ഇനം അനുസരിച്ച് വ്യത്യസ്തമാണ് ചില ഇനത്തിൽ പെടുന്നത് ‌മുട്ടയിടുമ്പോൾ ചിലത് പ്രസവിക്കുന്നു. നേച്ചർ ഈസ് സ്‌കേറി പോസ്റ്റ് ചെയ്ത വീഡിയോയിലെ ഓന്ത്‌ പ്രസവിക്കുകയാണ് ചെയ്യുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...