'ഇത് വല്ലാത്ത ചൊറിച്ചിലായിപ്പോയി'; ജെസിബി കൊണ്ട് പുറം ചൊറിയൽ; വിഡിയോ

jcb-itching
SHARE

ജെസിബി കൊണ്ടുള്ള പലതരം ഉപയോഗം നമുക്കറിയാം. എന്നാൽ പുറം ചൊറിയാൻ ജെസിബി ഉപയോഗിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?. സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോയിൽ കാണുന്നത് അതാണ്. കെട്ടിട നിർമാണം നടക്കുന്നിടത്താണ് സംഭവം. ജെസിബി ഉപയോഗിച്ച് പുറം ചൊറിയുന്നത് മധ്യവയസ്കനാണ്. തുണി ഉപയോഗിച്ച് ചൊറിയാൻ ശ്രമിച്ചെഘങ്കിലും ആശ്വാസം ലഭിക്കാത്തതിനാലാണഅ ജെസിബിയിൽ അഭയം കണ്ടത്. 

'പുറം ചൊറിഞ്ഞാൽ എന്താ ചെയ്യാ' എന്ന തലക്കെട്ടോടെയാണ് 41 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. വളരെ സൂക്ഷ്മതയോടെ ഓപ്പറേറ്റര്‍ ജെസിബി പ്രവര്‍ത്തിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. വിഡിയോ കണ്ടവർ രണ്ടുതരം അഭിപ്രായമാണ് പറ.ുന്നത്. ചിലർ രസകരമെന്ന് പറയുമ്പോൾ ഭൂരിഭാഗം പേരും പറയുന്നത് നിരുത്തരവാദപരം എന്നാണ്.

ഡ്രൈവറുടെ കയ്യൊന്ന് പാളിയാൽ വാരിയെല്ല് ജെസിബി കോർക്കുമെന്നാണ് പലരും കമന്റ് ചെയ്തിക്കുന്നത്. സംഭവത്തിൽ കേസെടുക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഒരാഴ്ച മുമ്പ് പങ്കുവയ്ക്കപ്പെട്ട വിഡിയോ വ്യാപകമായാണഅ പ്രചരിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...