കോവിഡ് ചികില്‍സ: ഇന്ത്യൻ വംശജയായ പെണ്‍കുട്ടിക്ക് 25000 ഡോളർ പുരസ്കാരം

anikha-texas
SHARE

ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്ക് അമേരിക്കയില്‍ അപൂര്‍വ അംഗീകാരം. 2020 3 എം യങ്ങ് സയന്റിസ്റ്റ് ചലഞ്ചിലാണ് വിജയം. കൊറോണ വൈറസിനെതിരെയുള്ള ചികിത്സാരീതി വികസിപ്പിച്ചതിനാണ് 14 വയസുകാരിയായ അനിഖ ചെബ്രോലുവിന് 25000 ഡോളർ സമ്മാനമായി ലഭിച്ചത്. കൊറോണ െെവറസിലെ പ്രോട്ടീന്റെ പ്രവർത്തനത്തെ തടയാനുള്ള തന്മാത്ര കണ്ടെത്തിയതിനാണ് അനിഖ പുരസ്ക്കാരത്തിന് അര്‍ഹയായതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

കുട്ടിക്കാലം മുതൽ ശാസ്ത്രവിഷയങ്ങൾ പഠിക്കാൻ മുത്തച്ഛനായിരുന്നു നിർബന്ധിച്ചതെന്ന് അനിഖ പറഞ്ഞു. തുടർന്ന് ശാസ്ത്രം ഇഷ്ടവിഷയമായി മാറുകയായിരുന്നു. ഭാവിയിൽ മെഡിക്കൽ റിസേർച്ചറാവുക എന്നാണ് ലക്ഷ്യം. ലോകം മുഴുവൻ പെട്ടെന്നുതന്നെ കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷനേടുമെന്നും സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുപോകുമെന്നുമാണ് പ്രതീക്ഷയെന്നും അനിഖ പറഞ്ഞു. കൊറോണ െെവറസിനെതിരെ അനിഖ വികസിപ്പിച്ച തന്മാത്ര മനുഷ്യർക്കിടയിൽ ഉപയോഗപ്രദമാണോയെന്ന് പരീക്ഷിച്ചതായി പുറത്തുവിട്ടിട്ടില്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...