എന്റെ ലോകമേ നിനക്ക് ജന്മദിനാശംസകൾ; ശവകുടീരം സന്ദർശിച്ച് മേഘ്ന; വിഡിയോ

cheeru-meghna
SHARE

തീരാദുഃഖം നല്‍കിയാണ് നടന്‍ ചിരഞ്ജീവി സര്‍ജ ഓര്‍മയായത്. ഇന്നും ആ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ആരാധാകര്‍ക്കും കുടുംബത്തിനും സാധിച്ചിട്ടില്ല. ഭാര്യ മേഘ്ന രാജ ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു ചിരഞ്ജീവിയുടെ വിയോഗം. തന്റെ പ്രിയതമന്റെ 36ാം ജന്‍മദിനത്തോടനുബന്ധിച്ച് ശവകുടീരത്തിലെത്തി മേഘ്ന പ്രാര്‍ഥന നടത്തി. എന്റെ ലോകമേ നിനക്ക് ജന്മദിനാശംസകൾ. ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നും എപ്പോഴും– മേഘ്ന ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു.

പ്രിയപ്പെട്ടവൻ മരണത്തിന് കീഴടങ്ങിയിട്ടും അവർ അദ്ദേഹത്തെ ചേർത്തു നിർത്തുകയാണ് മേഘ്ന. കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് മേഘ്നയുടെ ബേബി ഷവറിന് ചിരഞ്ജീവിയുടെ വലിയ കട്ട് ഔട്ട് സ്ഥാപിച്ച് ഒപ്പം ചിരിതൂകി ഇരിക്കുന്ന അവരുടെ ചിത്രം പുറത്തു വന്നിരുന്നു.

ചിരഞ്ജീവിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് നിറവയറിൽ നിൽക്കുന്നൊരു ചിത്രം നടി പങ്കുവച്ചിരുന്ന.. നിന്റെ അച്ഛൻ എന്നും ഒരു ആഘോഷമായിരുന്നു കുഞ്ഞേ എന്ന തലക്കെട്ടോടെയാണ് മേഘ്ന ചിത്രം പങ്കുവച്ചിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...