ആളാകാൻ ജീവനക്കാരന്റെ അഭ്യാസം; ‘കൈ’ വിടാതെ സിംഹം; വിഡിയോ

lion-attack-new
SHARE

വെറുേത കൂട്ടിൽ കിടന്ന സിംഹത്തിന്റെ വായിൽ കൈ കൊണ്ട് കൊടുത്താൽ എങ്ങനെയുണ്ടാകും. കാഴ്ചക്കാർക്കിടയിൽ ആളാകാൻ ശ്രമിച്ച ജീവനക്കാരന് ലഭിച്ച തിരിച്ചടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് പങ്കുവയ്ക്കുന്നത്. മൃഗശാലയിലെ ജീവനക്കാരനാണ് കൂട്ടിൽ കിടന്ന സിംഹത്തെ തലോടാൻ കയ്യിട്ടത്. ഇതോടെ സിംഹം കയ്യിൽ കടിച്ചുപിടിച്ചു വലിച്ചു. ഉൗരി എടുക്കാൻ പറ്റാത്ത അവസ്ഥയിലായി ജീവനക്കാരൻ.

കണ്ടുനിന്ന കാഴ്ചക്കാരും ബഹളം കൂട്ടി. എന്നിട്ടും കൈവിടാൻ സിംഹം തയാറായില്ല. ഒടുവിൽ കൈ അകത്തേക്ക് വരാതായതോടെ സിംഹം കടി വിട്ടു. ജീവനക്കാരന്റെ കയ്യിലെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. മാസങ്ങൾ മുൻപ് നടന്ന സംഭവത്തിന്റെ വിഡിയോയാണിത്. സെനഗലിലാണ് സംഭവം നടന്നത്. കൂടിനുള്ളിൽ കിടന്ന സിംഹത്തെ തലോടാൻ ശ്രമിച്ച അബ്ദുലയെ വേഡ് എന്ന ജീവനക്കാരനാണ് പരുക്കേറ്റത്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...