‘നിന്നെ തല്ലുന്നവനെ ആദരിക്കും’; ഫോട്ടോ എടുത്തയാള്‍ക്ക് ഭീഷണി; തെറിവിളി; ആക്ഷേപം

phone-call-viral
SHARE

ഒരു ഫോട്ടോ എടുത്ത പേരിൽ കടുത്ത പലകോണിൽ നിന്നും ഭീഷണി നേരിടുകയാണ് തൃശൂർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ്ങ് സ്റ്റോറിസിലെ അഖില്‍ കാര്‍ത്തികേയൻ എന്ന ഫോട്ടോഗ്രാഫർ. രണ്ടു ദിവസമായി  സമൂഹമാധ്യമങ്ങളിൽ വൈറലായ ഫോട്ടോകൾ എടുത്തത് അഖിലാണ്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കും ഭാര്യ ലക്ഷ്മിയുടെയും വിവാഹശേഷമുള്ള പോസ്റ്റ് വെഡ്ഡിങ്ങ് ഷൂട്ടാണ് വൈറലാണ്. പിന്തുണയും വിമർശനങ്ങളും സൈബർ ഇടങ്ങളിൽ നിറയുമ്പോഴാണ് ഫോണിലൂടെയും ഫോട്ടോഗ്രാഫറെ തേടി ഭീഷണിയെത്തുന്നത്. ഇതിന്റെ ഫോൺ റെക്കോർഡ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്. ഭീഷണികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങികയാണ് അഖില്‍. 

സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചപ്പോൾ ഹിന്ദു ട്രെഡിഷൻ എന്ന വാക്ക് ഉപയോഗിച്ചതാണ് ചിലർ ആയുധമാക്കുന്നത്. ഇതാണോ ഹിന്ദു ട്രെഡിഷൻ എന്ന് ചോദിച്ച് ഫോട്ടോഗ്രാഫറെ ഫോണിൽ വിളിച്ച് തെറി പറയുകയാണ് ഒരു കൂട്ടർ. ഇദ്ദേഹത്തിന്റെ അമ്മയേയും സഹോദരിയെ പോലും ആക്ഷേപിക്കുന്ന തരത്തിലാണ് സംഭാഷണം. അവരുടെ കല്യാണത്തിന് ഇത്തരം ഫോട്ടോസ് ഉണ്ടോയെന്നും വിളിക്കുന്ന വ്യക്തി ചോദിക്കുന്നു. ഇതിന് പിന്നാലെ നിന്നെ ആരെങ്കിലും കയറി തല്ലുകയോ ഇടിക്കുകയോ ചെയ്താൽ അവന് വീരശൃംഗല പട്ടം കൊടുക്കുമെന്നും ഒരാള്‍ പറയുന്നു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള സംഭാഷണത്തിൽ മോശം പദങ്ങളും ഉപയോഗിക്കുന്നുണ്ട്. 

താനുമൊരു ഫോട്ടോഗ്രാഫറാണെന്നും അടിച്ചുപാെളി കല്യാണം എടുത്തിട്ടുണ്ടെന്നും ക്യാമറ മൂവ് ചെയ്ത് വരുമ്പോൾ ‘യോ..’ ഒക്കെ വയ്ക്കുന്ന തരത്തിൽ സ്റ്റൈലായി ചെയ്തിട്ടുണ്ടെന്നും ഇയാൾ പറയുന്നു. എന്നാൽ അപ്പോഴെല്ലാം അഖിൽ നിശബ്ദനായി എല്ലാം കേൾക്കുക മാത്രമാണ് ചെയ്യുന്നത്. ഫോണിലൂടെ പലരും വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും അഖിൽ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. ഇതിനെതിരെ പൊലീസിൽ പരാതി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദമ്പതികൾക്കെതിരെ സൈബർ ആക്രമണം തുടരുമ്പോഴാണ് ഫോട്ടോഗ്രാഫറെ ഫോണിൽ വിളിച്ചുള്ള ഭീഷണിപ്പെടുത്തുന്നതും അതിന്റെ ഓഡിയോ റെക്കോർഡ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...