പിറന്നയുടൻ ഡോക്ടറുടെ മാസ്ക് വലിച്ചൂരി കുഞ്ഞ്; പ്രതീക്ഷയുടെ ചിത്രം വൈറൽ

viral-child-mask
SHARE

ഭൂമിയിലേക്ക് പിറന്ന വീണയുടൻ ഡോകട്റുടെ മുഖത്തെ മാസ്ക് മാറ്റുന്ന കുഞ്ഞിന്റെ ചിത്രം ലോകമെങ്ങും പ്രതീക്ഷയോടെ പങ്കുവയ്ക്കുകയാണ്. യുഎഇയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സമർ ചെഅയൈബ് ആണ് ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പിന്നാലെ ലോകമെങ്ങും പ്രതീക്ഷയോടെ ഈ ചിത്രം പങ്കുവയ്ക്കുകയാണ് ഈ കോവിഡ് പ്രതിസന്ധി കാലത്ത്. 

നമ്മൾ എല്ലാവരും ഉടൻ തന്നെ മാസ്കുകൾ മാറ്റാൻ പോകുന്നു എന്നതിന്റെ പ്രതീക്ഷ കൂടിയാണിതെന്ന് ചിത്രം പങ്കുവച്ച് ഒട്ടേറെ പേർ കുറിച്ചു. എന്നാൽ ഈ ചിത്രം  കോവിഡ് പ്രതിസന്ധിക്ക് മുൻപുള്ളതാണെങ്കിലും മാസ്ക്കിലേക്ക് ഒതുങ്ങിയ 2020ൽ ചിത്രം പ്രസക്തവും പ്രതീക്ഷയുമാണെന്ന് സൈബർ ലോകം വ്യക്തമാക്കുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...