ഇത് വിഡ്ഢികളുടെ വിവരക്കേട്’; വിഷാദ രോഗത്തെ പരിഹസിച്ചവരോട് സനുഷ: മറുപടി

sanusha-post
SHARE

വിഷാദരോഗത്തെ അതിജീവിച്ച അനുഭവം നടി സനുഷ പങ്കുവച്ചതിന് പിന്നാലെ താരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കോവിഡ് ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് താൻ തൊഴിൽപരമായും മാനസികമായും അനുഭവിച്ച സംഘർഷത്തെക്കുറിച്ച് യൂട്യൂബ് ചാനലിലൂടെയാണ് സനുഷ തുറന്നു പറഞ്ഞത്. സനുഷയുടെ ഈ അനുഭവം മനോരമ ന്യൂസ് ‍ഡോട് കോം വാർത്തയാക്കിയിരുന്നു. എന്നാൽ ഈ വാർത്തയ്ക്ക് സനുഷയെ അവഹേളിക്കുന്ന തരത്തിലുള്ള ചില കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഈ കമന്റുകൾ ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ പങ്കുവച്ച് സനുഷ ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ്. മനസ്സിനെ വേദനിപ്പിക്കുന്ന അനുഭവമാണ് ഇതെന്ന് സനുഷ മനോരമ ന്യൂസിനോട് പ്രതികരിച്ചു.  

'താൻ വളരെ സത്യസന്ധമായി പറഞ്ഞ കാര്യങ്ങളാണിത്. താൻ അനുഭവിച്ച അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി പേരുണ്ടാകും. അവർക്ക് പ്രചോദനമാകട്ടെ എന്നതായിരുന്നു ഉദ്ദേശം. എന്നാൽ സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്ത കുറേ ആളുകൾ അത് മോശമായി ചിത്രീകരിക്കുന്നു. അതിൽ സങ്കടമുണ്ട്. സ്വന്തം വീട്ടിലെ ഒരാൾക്ക് ഈ അവസ്ഥ വരുമ്പോള്‍ മാത്രമേ അവർക്ക് ഇതിന്റെ ഗൗരവം മനസ്സിലാകൂ' എന്നാണ് സനുഷ ഈ വിഷയത്തിൽ മനോരമ ന്യൂസ് ഡോട് കോമിനോട് പ്രതികരിച്ചു. 

വിഡിയോ പങ്കുവച്ച് സനുഷ കുറിച്ചത് ഇങ്ങനെയാണ്: എന്നെക്കുറിച്ചുള്ള മനോരമയിൽ വന്ന ലേഖനത്തിൽ യൂട്യൂബ് ചാനലിലൂടെ ഞാൻ കടന്നുപോയ മാനസികാരോഗ്യ പോരാട്ടത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് പങ്കുവച്ചത്. അതിന്റെ താഴെ വന്ന കമന്റ് സെക്ഷനിലെ ഒരു ഭാഗമാണ് ഇപ്പോൾ പങ്കുവയ്ക്കുന്നത്. എനിക്കുണ്ടായ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഒരാൾക്കെങ്കിലും പ്രചോദനമാകട്ടെ എന്ന കരുതിയാണ് വിഡിയോ പങ്കുവച്ചത്. പക്ഷേ നോക്കൂ, ചില വിഡ്ഢികൾ ഈ മാനസിക പ്രശ്നത്തെക്കുറിച്ച് തുറന്നു പറയുന്നതിനെ എങ്ങനെയാണ് നോക്കി കണാണുന്നതെന്ന്. ഇങ്ങനെയാണ് അവരുടെ പെരുമാറ്റം. പലരെയും അവർ നശിപ്പിക്കുന്നത് ഇങ്ങനെയാണ്. സത്യത്തിനും സൗഖ്യത്തിനും ഉപരിയായി ഇത്തരം ദുരവസ്ഥകളാകും നമ്മുടെ സമൂഹത്തിൽ കൂടുതലായി ഉണ്ടാകുക, കാരണം ഇത്തരം രോഗികളായ ചില ആൾക്കാര്‍ ഇവിടെ ഉള്ളതുകൊണ്ട്.

എനിക്ക് അവരോട് സഹതാപം മാത്രമാണുള്ളത്. അവർ ബുദ്ധിയും ബോധവും തികഞ്ഞവരാണെന്ന് കരുതുന്നു, പക്ഷേ വിവരം ഇല്ലായ്മയമ അവരെ ബാധിച്ചിരിക്കുന്നു. നിങ്ങൾ‌ക്ക് ഇത്തരം പ്രശ്നങ്ങൾ ബാധിക്കാത്തത് നല്ലതാണ്, ഞാൻ‌ നിങ്ങളിൽ‌ ഇതുണ്ടാകാനും പ്രാർത്ഥിക്കുന്നില്ല, കാരണം നിങ്ങൾക്കൊന്നും അതിജീവിക്കാൻ കഴിയില്ല. നിരാശ, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ നമ്മളെല്ലാവരും കടന്നുപോകുന്ന വളരെ ഗുരുതരമായ പ്രശ്നങ്ങളാണ്. നിങ്ങൾക്ക് അവരെ സഹായിക്കാൻ കഴിയില്ലെങ്കിൽ നിങ്ങളുടെ വിഡ്ഢിത്തവും കൊണ്ട് മിണ്ടാതിരിക്കുകയെങ്കിലും ചെയ്യുക.

യു ട്യൂബ് ചാനലില്‍ സനുഷ പറഞ്ഞ അനുഭവം ഈ ലിങ്കില്‍ വായിക്കാം. 

ആത്മഹത്യാചിന്ത അലട്ടി; ഞാനില്ലെങ്കിൽ അനിയനാരെന്ന് ചിന്തിച്ചു; തുറന്നുപറഞ്ഞ് സനുഷ

MORE IN SPOTLIGHT
SHOW MORE
Loading...
Loading...