അമ്മ ഉപേക്ഷിച്ച കുഞ്ഞൻ കരടി; ഇന്ന് ഫാഷൻ ലോകം അടക്കി വാഴുന്ന സുന്ദരൻ

beer-model
SHARE

യൂറോപിലെ ഫാഷൻ ലോകത്തെ മിന്നും താരമാണ് 28-കാരന്‍ സ്റ്റെപാന്‍. ബ്രിട്ടണ്‍, തായ്‍ലന്റ്, ഓസ്ട്രിയ, ജര്‍മനി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നൊക്കെ നിരവധി ഓഫറുകളാണ് സ്റ്റെപാനെ തേടിയെത്തുന്നത്. ആരാണ് ഈ സുന്ദരൻ എന്നല്ലേ?. കാഴ്ചയില്‍ ഭയങ്കരന്‍ തന്നെയാണ്. ഒരു വമ്പന്‍ ബ്രൗണ്‍ കരടിയാണ് സ്റ്റെപാന്‍.  350 കിലോയോളം ഭാരമാണ് സ്‌റ്റെപാന് ഇപ്പോഴുള്ളത്. ഇന്ന് റഷ്യയിലെ അറിയപ്പെടുന്ന മോഡലാണ് സ്റ്റെപാന്‍.

ജനിച്ചപ്പോള്‍ തന്നെ സ്‌റ്റെപാന്റെ അമ്മ അവനെ ഉപേക്ഷിച്ച് പോയി. തുടര്‍ന്ന് മനുഷ്യരുടെ കൂടെയായിരുന്നു സ്‌റ്റെപാന്‍ വളര്‍ന്നത്.  സ്വെറ്റ്‌ലാന - യൂറി പാന്റ്റിലീന്‍കോ എന്ന ദമ്പതികളാണ് സ്റ്റെപാന്റെ ഉടമസ്ഥര്‍. ഫാഷന്‍ ലോകത്തേക്ക് സ്‌റ്റെപാന്‍ എത്തിയത് വളരെ യാദൃശ്ചികമായി ആയിരുന്നു. സ്വെറ്റ്‌ലാനയുടേയും യൂറി പാന്റ്റിലീന്‍കോയുടേയും സൃഹൃത്തായ മോസ്‌കോ സ്വദേശിനിയായ മില സ്ഡനോവ എന്ന 40കാരിയായ ഫോട്ടോഗ്രാഫറാണ് സ്റ്റെപാനെ ഫാഷന്‍ ലോകത്തിന് പരിചയപ്പെടുത്തിയത്.

beer-star

മനഷ്യരോട് ഇത്രയധികം ഇണങ്ങുന്ന സ്‌റ്റെപാനെ അദ്യമായി മോഡലാക്കിയത് മില ആയിരുന്നു. ഫാന്റസി തീമില്‍ റഷ്യന്‍ പരമ്പരാഗത വസ്ത്രമണിഞ്ഞ മോഡലുകള്‍ക്കൊപ്പം സ്റ്റെപാനെയും മില പോസ് ചെയ്യിപ്പിക്കാന്‍ തുടങ്ങി. മദ്ധ്യകാലഘട്ട നാടോടിക്കഥകള്‍ പുനഃസൃഷ്ടിച്ച പോലെയായിരുന്നു ഓരോ ചിത്രങ്ങളും. പ്രായഭേദമന്യേ എല്ലാവരോടും സ്റ്റെപാന്‍ സഹകരിച്ചു. കുട്ടികള്‍ക്ക് പോലും ഭയമില്ലാതെ സ്‌റ്റെപാന്റെ അടുത്ത് ധൈര്യമായി നില്‍ക്കാം. കാരണം അവന്‍ ആരെയും ഉപദ്രവിക്കില്ല. ദിവസം അരമണിക്കൂറാണ് സ്റ്റെപാന്റെ ജോലി സമയം. മനോഹരമായ ഫാന്റസി ഫോട്ടോഷൂട്ടിനായി സ്റ്റെപാനെ തേടി നിരവധി ഓഫറുകളാണ് ഓരോ ദിവസവും വരുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...