മുൻകാമുകിയെ തീകൊളുത്തി; തീ പടർന്നപ്പോൾ യുവതി യുവാവിനെ കെട്ടിപ്പിടിച്ചു; രണ്ട് മരണം

fire-death-andhra
SHARE

നഴ്സായ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച മുൻ കാമുകനും യുവതിയും മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ മുൻകാമുകനായ യുവാവ് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്നപ്പോൾ യുവതി മുൻകാമുകനെ കെട്ടിപ്പിടിച്ചു. ഇതോടെ ഇയാളും നിന്ന് കത്താൻ തുടങ്ങി. യുവതി സംഭവസ്ഥത്തുവെച്ചും യുവാവ് ആശുപത്രിയിലും വച്ച് മരണത്തിന് കീഴടങ്ങി.

കോവിഡ് സെന്ററിലെ നഴ്സായ 24 വയസുള്ള ചിന്നാരിയെയാണ് മുൻ കാമുകൻ 25 വയസുള്ള നാഗഭൂഷണം കൊല്ലാൻ ശ്രമിച്ചത്. തിങ്കാളാഴ്ച രാത്രി ആശുപത്രിയിൽ നിന്നും യുവതി മടങ്ങുമ്പോഴായിരുന്നു സംഭവം. ഇരുവരും തമ്മിൽ റോഡിൽ വച്ച് വാക്കേറ്റം ഉണ്ടായി. ഇതിന് പിന്നാലെ കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ യുവാവ് യുവതിയുടെ ശരീരത്തിൽ ഒഴിച്ച് തീ െകാളുത്തുകയായിരുന്നു. തീ പടർന്നതോടെ യുവതി യുവാവിനെ ചേർത്തുപിടിച്ചു. ഇതോടെ യുവാവിന്റെ ദേഹത്തും തീപടർന്നു.

80 ശതമാനം പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. വീട്ടുകാർ എതിർത്തതോടെയാണ് യുവതി പ്രണയത്തിൽ നിന്നും പിൻമാറിയത്. പക്ഷേ യുവാവ് പിന്നാടും ശല്യം തുടർന്നപ്പോൾ കുടുംബം പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് യുവാവിനെ വിളിച്ച് താക്കീതും ചെയ്തിരുന്നു. ഇതിന്റെ പകയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...