കോവിഡ് രോഗികളെ പരിചരിക്കാൻ ഇറങ്ങി; രോഗം ബാധിച്ച് നടി ശിഖ; പോരാട്ടം

shikha-malhotra.jpg.image.845.440
SHARE

കൊറോണ വൈറസ് രാജ്യത്ത് പിടിമുറുക്കിയതോടെ നടിയുടെ കുപ്പായമഴിച്ചുവച്ച് താൻപഠിച്ച നഴ്സിന്റെ ജോലിയിലേക്ക് പ്രവേശിച്ച് സേവനത്തിനൊരുങ്ങിയ നടി ശിഖയ്ക്ക് കോവിഡ് ബാധിച്ചു. ആറ് മാസമായി കോവിഡ് രോഗികളെ പരിചരിക്കുന്ന ശിഖ ഇപ്പോൾ കോവിഡ് രോഗത്തോട് പോരാടുകയാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിത്രം പങ്കുവച്ചാണ് താരം രോഗവിവരം അറിയിച്ചത്.

ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറവാണ്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നത് എല്ലാവരും ഈ രോഗത്തെ ഗൗരവമായി കാണണം എന്ന് അഭ്യര്‍ഥിക്കാനാണ്. പരമാവധി വീടിനുള്ളില്‍ സുരക്ഷിതരായി ഇരിക്കണം. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും തനിക്കുണ്ടെന്നും വൈറസിനെ തോല്‍പിച്ച് ഉടന്‍ തിരിച്ചെത്തുമെന്നും ശിഖ വ്യക്തമാക്കി. വാക്സിന്‍ കണ്ടുപിടിക്കാത്ത കാലത്തോളം മുന്‍കരുതലില്‍ വീഴ്ച വരുത്തരുതെന്നും ശിഖ അഭ്യര്‍ഥിച്ചു. മാസ്ക് മറക്കരുത്, കൈകള്‍ ഇടക്കിടെ കഴുകണം. നിങ്ങളുടെയെല്ലാം പരിധിയില്ലാത്ത സ്നേഹത്തിന് നന്ദിയെന്നും ശിഖ വ്യക്തമാക്കി.

ഡല്‍ഹിയിലെ വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളജില്‍ നിന്നുമാണ് ശിഖ നഴ്സിങില്‍ ബിരുദം നേടിയത്. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്സായി ജോലി ചെയ്തിട്ടുമുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാഹചര്യം കണക്കിലെടുത്ത് താന്‍ സ്വയംസന്നദ്ധയായി രോഗികളെ പരിചരിക്കാന്‍ പോവുകയാണെന്നാണ് ശിഖ ആറ് മാസം മുന്‍പ് പറഞ്ഞത്.

‘ഫാന്‍’ എന്ന ഷാറൂഖ് ഖാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ശിഖ  മുംബൈയിലെ ജോഗേശ്വരിയിലാണ് നഴ്സായി കോവിഡ് രോഗികളെ പരിചരിച്ചത്. കോവിഡ് രോഗികളെ സഹായിക്കാനുള്ള തീരുമാനം വ്യക്തിപരമായി എടുത്തതാണെന്നും താരം പറഞ്ഞിരുന്നു. 

രാജ്യത്തെ സേവിക്കാന്‍ ഞാന്‍ എന്നും തയാറാണ്. ഒരു നഴ്സ് ആയിട്ടാണെങ്കില്‍ അങ്ങനെ. നടിയായിട്ടാണെങ്കില്‍ അങ്ങനെ. രാജ്യം എന്ത് ആവശ്യപ്പെടുന്നോ അതാണ് എന്റെയും മനസ്സില്‍. എന്നെ അനുഗ്രഹിക്കൂ. എല്ലാവരും വീട്ടില്‍തന്നെ ഇരിക്കുക. സുരക്ഷിതരായിരിക്കുക. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക-ശിഖയുടെ വാക്കുകള്‍.

സഞ്ജയ് ശര്‍മയ്ക്കൊപ്പം ‘കാഞ്ച്‍ലി’ എന്ന ചിത്രത്തിലും ശിഖ അഭിനയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്തത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...