ഇഡ്ഡലി ചർച്ച ലോകം ചുറ്റി; തരൂരിന് ഒപ്പമുള്ള കാർട്ടൂൺ പങ്കിട്ട് ആൻഡേഴ്സൺ

tharoor-tweet-idli-viral
SHARE

ലോകം എങ്ങും ഇഡ്ഡലി ചർച്ച രുചിയോടെ മുന്നേറുമ്പോൾ അതിനെല്ലാം തുടക്കമിട്ട വ്യക്തി ഇപ്പോൾ സന്തോഷത്തിലാണ്. ഇന്ത്യയ്ക്ക് പുറത്ത് പോലും ഇഡ്ഡലി ‘വിവാദം’ കത്തുമ്പോൾ മലയാള മനോരമ പത്രത്തിൽ വന്ന തന്റെ കാർട്ടൂൺ പങ്കുവച്ച് സന്തോഷമറിയിക്കുകയാണ് കേംബ്രിജ് പ്രഫസറും ഇന്ത്യൻ സംസ്കാരത്തിൽ ഗവേഷണം നടത്തുന്നയാളുമായ എഡ്വേഡ് ആൻഡേഴ്സൺ. ശശി തരൂരിനൊപ്പം വന്ന കാർട്ടൂൺ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ പുതിയ ട്വീറ്റ്. ‘ഇന്ത്യയിലും ലോകമാകെയും വാര്‍ത്ത പരന്നതില്‍ ഉള്ള സന്തോഷം. ഒപ്പം ലോകത്തെ ഏറ്റവും കൂടുതല്‍ വരിക്കാറുള്ള പത്രങ്ങളിലൊന്നായ മലയാള മനോരമയില്‍ വന്ന എന്റെ കാര്‍ട്ടൂണ്‍ ഇതാ..’ അദ്ദേഹം കുറിച്ചു.

ലോകത്തിലെ ഏറ്റവും ബോറൻ ഭക്ഷണം ഇഡ്ഡലി ആണെന്ന് മുൻപ് ട്വീറ്റ് ചെയ്തതാണ് ഇപ്പോൾ പുതിയ ട്വീറ്റ് ഇടുന്നതിൽ വരെ എത്തിയത്. ആദ്യ ട്വീറ്റിന് മറുപടിയായി ഇഡ്ഡലി ഫാൻസ് ഇഡ്ഡിലുടെ രുചിയും മണവും ഗുണവും കോമ്പിനേഷനുമെല്ലാം വർണിച്ച് എത്തിയതോടെ ട്വീറ്റ് വൈറലായി. പിന്നാലെ ശശി തരൂരും എത്തിയതോടെ ഇഡ്ഡലിക്ക് ചൂടേറി. 

ഇഡ്ഡലി മാവ് കൃത്യമായി പുളിച്ചാൽ അതിലും മികച്ച രുചിയില്ലെന്നാണ് തരൂർ പറയുന്നത്. കടുകു വറത്തിട്ട തേങ്ങാച്ചമ്മന്തിയും മുളകരച്ച ഉള്ളിച്ചമ്മന്തിയും ഇഡ്ഡലിയുടെ ബെസ്റ്റ് കോംപിനേഷനാണെന്നും തരൂർ ട്വീറ്റ് ചെയ്തു. ഇഡ്ഡലിയോട് മാത്രമേ ഇഷ്ടക്കുറവുള്ളൂവെന്നും ബാക്കിയൊക്കെ ഗംഭീരമാണെന്നും ആൻഡേഴ്സൺ പിന്നീട് പറഞ്ഞുവെങ്കിലും കാര്യമുണ്ടായില്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...