ഗോ–കാർട്ടിന്റെ ചക്രത്തിൽ മുടി കുടുങ്ങി; 20കാരിക്ക് ദാരുണാന്ത്യം; നടുക്കം

accident-death
SHARE

ഗോ–കാർട്ടിന്റെ ചക്രത്തിൽ മുടി കുടുങ്ങി 20കാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ ഗുരംഗുഡയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിനിരയായ ശിവവര്‍ഷിണിയുടെ മുടി ഗോ-കാര്‍ട്ടിന്റെ ചക്രത്തില്‍ കുടുങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് ബിടെക് വിദ്യാർഥിനി കൂടിയായ യുവതി എത്തിയത്.

ഗോ-കാര്‍ട്ടിന്റെ ചക്രത്തില്‍ ശിവവര്‍ഷിണിയുടെ മുടി കുടുങ്ങി ശിരോചര്‍മം വേര്‍പ്പെട്ടിരുന്നു. ധരിച്ചിരുന്ന ഹെല്‍മറ്റും തകര്‍ന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗോ-കാര്‍ട്ട് സോണ്‍ നടത്തിപ്പുകാരുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...