കണ്ടു കൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ചു; വയറിങ്, വീട്ടു സാധനങ്ങൾ, തുണികൾ കത്തി

tv-blast
SHARE

തലയോലപ്പറമ്പ്: കണ്ടു കൊണ്ടിരിക്കുമ്പോൾ ടിവി പൊട്ടിത്തെറിച്ചു. വയറിങ്, വീട്ടു സാധനങ്ങൾ, തുണികൾ എന്നിവ പൂർണമായും കത്തി നശിച്ചു. വടയാർ മാക്കോ കുഴിയിൽ അർജുനന്റെ വീട്ടിലെ ടിവി ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് പൊട്ടിത്തെറിച്ചത്. സംഭവം നടക്കുമ്പോൾ മാതാവ് ലൈലാമണി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. 

സ്വിച്ച് ബോർഡിൽ നിന്നും പുക ഉയരുന്നത് കണ്ട് ലൈലാമണി വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ ടിവി പൊട്ടിത്തെറിച്ച് വയറിങ് കത്തി ഇതിൽനിന്നും മുറിക്കുള്ളിലെ അഴയിൽ തീ പടർന്ന് തുണികൾ പൂർണമായും കത്തി നശിച്ചു. 

ലൈലയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ സമീപത്തെ വീട്ടിൽ നിന്നും മോട്ടർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് അരമണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ അണയ്ക്കാനായത്. കടുത്തുരുത്തിയിൽ നിന്ന് അഗ്നിശമന സേന എത്തിയെങ്കിലും സംഭവ സ്ഥലത്തേക്ക് എത്തിപ്പെടാൻ വഴി ഇല്ലാതിരുന്നതിനാൽ വണ്ടി എത്തിക്കാൻ സാധിച്ചില്ല. ജീവനക്കാർ വീട്ടിൽ എത്തിയപ്പോഴേക്കും പ്രദേശവാസികൾ തീ അണച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...