നൃത്താസ്വാദകർക്ക് സുന്ദരദൃശ്യവിരുന്നൊരുക്കി നർത്തകി രമ വൈദ്യനാഥൻ

rama-dance2
SHARE

സൂര്യഫെസ്റ്റിവലിന്റെ അഞ്ചാം ദിനം നൃത്താസ്വാദകർക്ക് സുന്ദരദൃശ്യവിരുന്നൊരുക്കി പ്രശസ്ത നർത്തകി രമ വൈദ്യനാഥന്റെ ഭരതനാട്യം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒാൺലൈനായാണ് നൃത്തവിരുന്ന് അരങ്ങേറിയത്.

ഇത്തവണ കച്ചേരി സമ്പ്രദായത്തില്‍ നിന്നും മാറി അരമണിക്കൂര്‍ നീണ്ട ഒരു തെലുങ്ക് പദമാണ് രമ വൈദ്യനാഥന്‍ അവതരിപ്പിച്ചത്. സംഗീതഞ്ജന്‍ ഡോ ബാലമുരളീകൃഷണയാണ് ഈ പദം രമയ്ക്ക് നല്‍കി ചിട്ടപ്പെടുത്താനാവശ്യപ്പെട്ടത്. അദ്ദേഹത്തോടുള്ള ആദരമായാണ് ഇത്തവണ സൂര്യഫെസ്റ്റിവലില്‍ ഈയിനം അവതരിപ്പിച്ചത്. 

അഖണ്ഡിതനായികാ ഭാവത്തില്‍ മുരളി രാഗത്തില്‍ മിശ്രചാപ്പ്താളത്തില്‍ ചിട്ടപ്പെടുത്തിയ നൃത്തയിനത്തില്‍ കൃഷ്ണനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന നായികയെ കാണാം. മറ്റു ഗോപികമാരുമായി ലീലാവിലാസമാടുന്ന കണ്ണനെ കണക്കിന് കളിയാക്കുകയാണ് നായിക.

ആസ്വാദകരുടെ നിറഞ്ഞ കയ്യടിയും മലയാളികളുടെ സ്നേഹവും കേരളത്തിലേക്കുള്ള യാത്രയുമൊക്കെ ഇത്തവണത്തെവലിയ നഷ്ടങ്ങളാണെന്ന് രമ വൈദ്യനാഥന്‍ സമ്മതിക്കുന്നു.

സൂര്യഫെസ്റ്റിവല്‍  ഒാണ്‍ലൈനായി സംഘടിപ്പിക്കുമ്പോള്‍ യൂട്യൂബില്‍ കാണുന്നവരുടെ എണ്ണം ഒട്ടും കുറവല്ല. പ്രശസ്ത നര്‍ത്തകരായ പ്രിയദര്‍ശിനി ഗോവിന്ദും മീനാക്ഷി ശ്രീനിവാസനും ദിവ്യ ഉണ്ണിയുമെല്ലാം ഇത്തവണ സൂര്യയുടെ ഒാണ്‍ലൈന്‍ വേദിയില്‍ നൂപുരധ്വനിയുണ‍ര്‍ത്തി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...