അയർലന്റിൽ നിന്നൊരു പാട്ടുകാരൻ; വൈറലായി തമിഴ് ഗാനം; വിഡിയോ

ireland-music
SHARE

അയർലന്റിൽ നിന്നുള്ള ആദിൽ അൻസാർ പാടിയ 'വെണ്മണിയെ' എന്ന് തുടങ്ങുന്ന തമിഴ് ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നു.

4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയമ്യൂസിക് മഗിൽ ടി എസ് അയ്യപ്പൻ എഴുതിയ മനോഹര ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് ആദിലും അനുജത്തി ദിയയും ചേർന്നാണ് . അയർലണ്ടിലെ പ്രകൃതിഭംഗി നിറഞ്ഞസ്ഥലങ്ങളും സഹോദരസ്നേഹവും കുട്ടിക്കുറുമ്പുകളും നിറഞ്ഞ ഈ മ്യൂസിക് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്‌ 4 മ്യൂസിക്‌സും ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻ നും ചേർന്നാണ്. മ്യൂസിക് 24*7 ചാനലിലൂടെ ആണ് ഈ ഗാനം റീലീസ് ആയിരിക്കുന്നത്.

അയർലന്റിലെ ഫോട്ടോഗ്രാഫർമാരായ ഷൈജു ലൈവ്, ടോബി വർഗീസ്‌ , അജിത് കേശവൻ എന്നിവർ ആണ് ഈ മനോഹര ദൃശ്യങ്ങൾ പകർത്തിയത്. 65,000 പേരാണ് യൂട്യൂബിൽ വിഡിയോ കണ്ടിരിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...