പാമ്പുമായി കളി; തലയ്ക്കുമുകളിലൂടെ പാഞ്ഞ് പെരുമ്പാമ്പ്; ഒടുവിൽ..; വിഡിയോ

snake-video
SHARE

ഒരേ സമയം രണ്ടു പാമ്പുകളെ നേരിടേണ്ടി വന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. തടാകത്തിന്റെ അരികില്‍ നില്‍ക്കുകയാണ് യുവാവ്. വെളളത്തില്‍ നീന്തുന്ന പാമ്പ് ശ്രദ്ധയില്‍പ്പെട്ടു. ഉടനെ അതിന്റെ വാലില്‍ പിടിച്ച് കരയ്ക്ക് കയറ്റാന്‍ ശ്രമിക്കുകയാണ് യുവാവ്.

എന്നാല്‍ അക്രമോത്സുകതയോടെ ചീറി പാഞ്ഞു വരികയാണ് പാമ്പ്. ഇത് കണ്ട് ഞെട്ടി പിന്നോട്ടു നീങ്ങുന്നതിനിടയിലാണ് മറ്റൊരു സംഭവം നടക്കുന്നത്. 

പിന്നോട്ടു നീങ്ങുന്ന യുവാവിനെ ലക്ഷ്യമാക്കി മുകളില്‍ നിന്ന് കുതിച്ചുപാഞ്ഞ് വരികയാണ് പെരുമ്പാമ്പ്. പെരുമ്പാമ്പിന്റെ ഒപ്പം വെളളത്തില്‍ വീഴുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

ഈ വിഡിയോ 2 ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. പലരും പാമ്പുകളോട് കളിച്ചാൽ ഇങ്ങനിരിക്കും എന്നാണ് പ്രതികരിച്ചിരിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...