ചുമലിലേറ്റിയവരുടെ കാൽതൊട്ട് എസ്പിബി; ശബരിമലയിൽ എത്തിയപ്പോൾ; വിഡിയോ

sabarimala-temple
SHARE

എസ്പിബിയുടെ ഓർമകൾക്ക് മുന്നിലുള്ള കണ്ണീർപ്രണാമങ്ങളാണ് എവിടെയും. പ്രശസ്തിയുെട കൊടുമുടിയിൽ നിൽക്കുമ്പോഴും എളിമ കൈവിടാത്ത പ്രതിഭ എന്നാണ് ആരാധകർ അദ്ദേഹത്തെ വാഴ്ത്തുന്നത്. 

എസ്പിബിയുടെ ഒരു വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നകത്. തന്നെ ശബരിമല സന്നിധാനത്ത് ചുമന്ന് എത്തിച്ച ഡോളി ചുമട്ടുകാരോടുള്ള നന്ദി സൂചകമായി അവരുടെ പാദം തൊട്ടു തൊഴുന്ന എസ്പിബി. 

വിഡിയോ കാണാം: 

പ്രിയഗായകന്റെ വേർപാടിൽ സംഗീത ലോകവും ആരാധക ലോകവും ഒന്നടങ്കം വിതുമ്പുകയാണ്.  74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയി ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പ് കോവി‍ഡ് നെഗറ്റീവ് ആയിരുന്നു എങ്കിലും ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...