എസ്പിബി എന്നാല്‍ മനുഷ്യത്വത്തിന്‍റെ പേര്; ഓര്‍മകളില്‍ തേങ്ങി മനീഷ

spb-maneesha1
SHARE

എസ്പിബിയുടെ ഒ‌ാർമകളിൽ തേങ്ങുകയാണ് ആരാധകർ. താൻ തീർത്ത സംഗീതത്തിന്റെ മായാലോകത്തിൽ അനശ്വരനായി എസ്പിബി നിലകൊള്ളും. എസ്പിബി പോയ ദു:ഖത്തിനിടയിലും കഴിഞ്ഞ ഒക്ബടോബറിൽ അദ്ദേഹത്തിലൂടെ തന്നെ തേടിയെത്തിയ മഹാഭാഗ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗായികയും നടിയുമായ മനീഷ. 

എസ്പിബിയുടെ വേർപാട്, ഇങ്ങനെയൊരു വാർത്ത കേൾക്കാൻ ഇടവവരുതേ എന്ന പ്രാർഥനയായിരുന്നു, കുറച്ചുദിവസമായി. ദൈവതുല്യനായ മനുഷ്യനെ അവസാനം ദൈവം വിളിച്ചു. എന്റെ ജീവിതത്തിൽ അനശ്വര മുഹൂർത്തം സമ്മാനിച്ചാണ് അദ്ദേഹം പോയത്. ശരിക്കും താൻ ചോദിച്ചു വാങ്ങിയ ഭാഗ്യമായിരുന്നു അത്. മനീഷ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറയുന്നു.

തൃശൂർ ചേതന ഇൻസ്റ്റിറ്റ്യൂട്ടിലെ പരിപാടികൾ അവതരിപ്പിച്ചാണ് ഞാൻ വളർന്ന് വന്നത്. അങ്ങനെ ചേതനയുടെ സിൽവർജൂബിലി ആഘോഷത്തിന് എസ്പിബി സാർ വരുന്നുണ്ടെന്നറിഞ്ഞു. ഇതറിഞ്ഞ് ഞാൻ അവിടുത്തെ ഫാദർ പോൾ പൂവത്തിങ്കലിനോട് ചോദിച്ചു എസ്പിബി സാർ വരുന്നുണ്ടെങ്കിൽ ‘മലരേ’ എന്ന പാട്ട് അദ്ദേഹത്തോടൊപ്പം പാടാൻ എന്നെ അനുവദിക്കുമോ എന്ന്. പക്ഷെ അദ്ദേഹം ഏതൊക്കെപാട്ടാണ് പാടുന്നതെന്നറിയില്ലായിരുന്നു. അങ്ങനെ കാത്തിരുന്നിട്ടും അദ്ദേഹത്തിന്റെ പാട്ടുകളുടെ ലിസ്റ്റ് വന്നില്ല. അവസാനം പാടുമോ എന്നറിയാതെ വിഷമിച്ചിരിക്കുമ്പോൾ   അദ്ദേഹം ചേതനയിലേക്ക് വിളിച്ചു പറഞ്ഞു, പാടാനുള്ള പാട്ടിന്റെ ലിസ്റ്റ് നിങ്ങൾ തന്നെ തയ്യാറാക്കിക്കോളൂ എന്ന്. കാത്തിരുന്ന നിമിഷമായി. 

spb2

22 വർഷമായുള്ള കാത്തിരിപ്പാണ്. സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നു. പക്ഷെ അന്ന് പരിപാടിക്ക് ഞാനെത്തിയത് കുറച്ച് താമസിച്ചാണ്. ആകെ ടെൻഷനിലായിരുന്നു. എപ്പോൾ പാട്ട് പാടുപാടുമെന്നറിയില്ല. പക്ഷെ, അദ്ദേഹം ആദ്യം തന്നെ മലരേ പാടുകയായിരുന്നു. അത് ഒട്ടും പ്രതീക്ഷിച്ചില്ല. കാത്തിരിപ്പ് സഫലമാകുന്നു. പക്ഷെ ഞാൻ മറ്റൊരു മാനസീകാവസ്ഥയിലാണ്, ടെൻഷനിലാണ്. പാട്ടിലെ മാറോടണയാൻ എന്ന വാക്കുവന്നപ്പോൾ‌ അദ്ദേഹം എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു. ഇത് കഴിഞ്ഞപ്പോൾ എന്റെ കണ്ണ് നിറയാൻ തുടങ്ങി. അദ്ദേഹം എന്റെ കണ്ണീർ തുടച്ചു. രണ്ട് തുള്ളികണ്ണുനീരാണ് തുടച്ചതെങ്കിലും എന്റെ മനസിൽ നിന്ന് ഒരു കടൽ തുടച്ചുനീക്കുന്നത് പോലെയായിരുന്നു. ഇതോടെ എന്റെ സ്വപ്നം സഫലമാകുന്നതിന് തുല്യമായി. ആവിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

പിറ്റേന്ന് മലയാളമനോരമ പത്രത്തിന്റെ ആദ്യപേജിൽ എസ്പിബി സാർ എന്നെ ആശ്വസിപ്പിക്കുന്ന ചിത്രം അടിച്ചു വന്നു. അതും ലോകത്തുള്ള എല്ലാ എഡീഷനിലും. കഴിഞ്ഞ ഡിസംബർ 17 ന് നടന്ന പരിപാടിയാണ്, പിന്നെ ഒരാഴ്ചയോളം നിർത്താതെ വിവിധ ആളുകളുടെ ഫോൺവിളിയായിരുന്നു. .അവരൊക്കെ പറഞ്ഞത് മനീഷ കരഞ്ഞത് കണ്ടപ്പോൾ ‍ഞങ്ങൾക്കും കരച്ചിൽ വന്നു എന്നാണ്. ഒരുപാട് വിഷമം ഉള്ളിൽ വച്ച് കരയുന്നതുപോലെ തോന്നി എന്ന്.

spb45

എസ്പിബി എന്നാൽ എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. മനുഷ്യത്വത്തിന്റെ മൂർത്തിമത്ത് ഭാവമാണ് അദ്ദേഹം. ഞാൻ 20 വർഷം മുമ്പ്  വേദികളിൽ അദ്ദേഹത്തോടൊപ്പം പാടിയിട്ടുണ്ട്. അദ്ദേഹം ഒന്ന് രണ്ട് തവണതൃശൂർ വന്നപ്പോഴൊന്നും എനിക്ക് കാണാനോ കൂടെ പാടാനോ കഴിഞ്ഞില്ല. എനിക്ക് അദ്ദേഹം ദൈവതുല്യനാണ്. സാറിനെ അടുത്തറിയാവുന്നവർക്കറിയാം അദ്ദേഹത്തിലെ ദൈവീകഭാവം. ആരേയും വിഷമിപ്പിക്കില്ല. എനിക്ക് രണ്ടാം ജന്മം തന്നത് അദ്ദേഹമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കുറേ പാട്ടുകളൊക്കെ പാടിയിട്ടുണ്ടെങ്കിലും മനീഷ എന്നൊരു ഗായിക ഇൗ ലോകത്ത് ജീവിച്ചിരിക്കുന്നുവെന്ന് ആളുകൾക്ക് മനസിലായത് ആ വിഡിയോ പുറത്തുവന്നപ്പോഴാണ്. 

spb3

തട്ടീംമുട്ടിയിലെ ചില എപിസോഡുകളിൽ ഞാൻ പാടുമ്പോൾ ആളുകൾ കരുതിയിരുന്നത് ഡബ്ബിങ് ആണ് എന്നാണ്. എന്നാൽ, ഇൗ പ്രോഗ്രാമിന് ശേഷം ആളുകൾ ഞാനൊരുപാട്ടുകാരിയാണെന്ന് തിരിച്ചറിഞ്ഞു. കൂടുതൽ പാട്ടുകൾ പാടാൻ അവസരം ലഭിച്ചു. എന്റെ അമ്മ മരിക്കുന്നത് കഴിഞ്ഞ ഏപ്രിലാണ്. ഞാൻ എസ്പിബിയോടൊപ്പം പാടുന്നത് കാണാൻ അവസരമുണ്ടായതിൽ അമ്മയ്ക്ക് ഒരുപാട് സന്തോഷമായിരുന്നു. നിറഞ്ഞ മനസോടെയാണ് അമ്മ പോയത്. 

ചോദിച്ചാലും കിട്ടാത്ത ഒറുപാട് കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കാറുണ്ട്. എനിക്ക് അനുഭവവും ഉണ്ട്. അന്നത്തേത് പക്ഷെ എനിക്ക് ദൈവം അറിഞ്ഞ് തന്ന അനുഗ്രഹമായിരുന്നു. അദ്ദേഹത്തിന് പ്രണാമം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...