'ഐപിഎൽ നിയന്ത്രിക്കുന്ന ലോകോത്തര അമ്പയർ'; സഹപാഠിക്ക് വാഴ്ത്ത്; കുറിപ്പ്

krishnakumar-post
SHARE

ദുബായിൽ നടക്കുന്ന ഐപിഎൽ 2020 മൽസരങ്ങൾ നിയന്ത്രിക്കുന്നത് മലയാളിയായ അനന്തപദ്മനാഭനാണ്. ക്രിക്കറ്റ് ലോകത്തെ മികച്ച അമ്പയർമാരിൽ ഒരാളായാണ് അനന്തപദ്മനാഭൻ ഇന്ന് അറിയപ്പെടുന്നത്. കേരളം കണ്ട മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ കൂടിയായ അനന്തപദ്മനാഭന്റെ സഹപാഠിയാണ് നടൻ കൃഷ്ണകുമാർ. തന്റെ പ്രിയ സുഹൃത്തിനെ പ്രശംസിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കൃഷ്ണകുമാർ ഇപ്പോൾ. 

കൃഷ്ണകുമാറിന്റെ കുറിപ്പ്: 

സുന്ദരമായ ഒരു അനുഭവമാണ്, നമ്മുടെ സഹപാഠികൾ വ്യത്യസ്ത മേഖലകളിൽ, അവരുടെ കഴിവുതെളിയിച്ചു ഉന്നതങ്ങളിൽ എത്തുന്നത് നമുക്ക് കാണാൻ കഴിയുന്നത്. കോളേജ് കാലത്തെ(എംജി കോളേജ്, തിരുവനന്തപുരം) ഞങ്ങളുടെ ഇടയിലെ ക്രിക്കറ്റ്‌ താരം ആയിരുന്നു അനന്തപദ്മനാഭൻ. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ലെഗ്സ്പിന്നർമാരിൽ ഒരാൾ എന്നുതന്നെ വിശേഷിപ്പിക്കാം അനന്തനെ. അന്നത്തെ കാലത്ത് സൗത്ത് ഇന്ത്യയിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ വരുക എന്ന് പറഞ്ഞാൽ അതികഠിനം. അപ്പോൾ കേരളത്തിന്റെ കാര്യം പറയാനുമില്ല. രഞ്ജി ട്രോഫി മത്സരങ്ങളിൽ കേരളത്തിന്റെ ക്യാപ്റ്റനായും, ഇന്ത്യ A ടീമിനും വേണ്ടി കളിച്ച അനന്തൻ കേരളം കണ്ട മികച്ച ആൾറൗണ്ടർമാരിൽ ഒരാൾ കൂടി ആണ്. ഇന്ന് അനന്തൻ ഇന്റർനാഷണൽ മത്സരങ്ങൾ നിയന്ത്രിക്കുന്ന, ക്രിക്കറ്റ്‌ ലോകം അറിയുന്ന ഒരു ലോകോത്തര അമ്പയർ ആണ്. ദുബായിൽനടക്കുന്ന IPL 2020 യിലെ ഇന്നത്തെ മത്സരത്തിൽ അനന്തൻ അമ്പയർ ആയി നില്കുന്നത് കണ്ടപ്പോൾ വളരേ സന്തോഷവും അഭിമാനവും തോന്നി. അനന്തനും കുടുംബത്തിനും ആശംസകൾ നേരുന്നു 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...