‘ഗായ്സ്, നിക്കർ കീറാതെ നോക്കണം’; ആദ്യ വിഡിയോ തന്നെ ഹിറ്റാക്കി ശങ്കരൻ; വൈറൽ

shankaran-viral
SHARE

‘ഗായ്സ് പ്രത്യേകം ശ്രദ്ധിക്കണം, നിക്കർ കീറാതെ നോക്കണം. എന്റെ നിക്കർ കീറിയിട്ടുണ്ട് കേട്ടോ, പക്ഷേ നിങ്ങളുടേത് കീറരുത്..’ ആരും ചെയ്യാത്ത വിഡിയോകളുമായി നിങ്ങളുടെ മുന്നിലെത്തും എന്ന ഉറപ്പോടെ ആദ്യ വിഡിയോ പങ്കിട്ടിരിക്കുകയാണ് ശങ്കരൻ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ശങ്കരന്റെ യൂട്യൂബ് വിഡിയോ.

നിക്കർ എങ്ങനെ കഴുകാം എന്നാണ് ഈ മിടുക്കൻ പഠിപ്പിക്കുന്നത്. ശങ്കരന്റെ വാക്കുകൾ കേട്ടിരിക്കാൻ രസമാണെന്ന് കാഴ്ചക്കാരും വിധിയെഴുതുന്നു. നിക്കർ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുതൽ അലക്കി വിരിക്കുന്നത് വരെയുള്ള കാര്യങ്ങൾ വിശദമായി അവൻ പറഞ്ഞുതരുന്നു. ഇടയ്ക്ക് ഒരു ഉപദേശവും. കല്ലിലിട്ട് അടിക്കുമ്പോഴും കുത്തിപ്പിഴിയുമ്പോഴും നിക്കർ കീറാതെ സൂക്ഷിക്കണം. കാരണം എന്റെ നിക്കർ കീറിയതാണ്.. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...