വൈറലായ വെഡിങ് ഷൂട്ട്; വരന്റെ പ്രായത്തെച്ചൊല്ലി കമന്റുകളും ട്രോളുകളും; യാഥാര്‍ഥ്യം ?

srilankan-couples
SHARE

വെഡിങ് ഷൂട്ടുകള്‍ ആളുകള്‍ ഏറെ താല്‍പര്യത്തോടെ കാണുന്ന ഒരു സംഗതിയാണ്. സെലിബ്രിറ്റികളുടേയാലും സാധാരണക്കാരുടേതായാലും വെഡിങ് ഫോട്ടോകള്‍ക്കു കാഴ്ചക്കാര്‍ കൂടും. വ്യത്യസ്തമായ ഷൂട്ടുകള്‍ വൈറലാകാന്‍ അധികം നേരം വേണ്ട. 

അതാണ് ഇവിടേയും സംഭവിച്ചത്. തീക്ഷണ എന്ന ഫോട്ടോഗ്രഫി ടീമിന്റെ പേജില്‍ പങ്കുവച്ച  നെത്മി – ബുദ്ധിക എന്ന ശ്രീലങ്കൻ നവദമ്പതികളുടെ വെഡ്ഡിങ് ഫോട്ടോഷൂട്ട് അതിവേഗമാണ് സോഷ്യല്‍മീഡിയില്‍ പ്രചരിച്ചത്. ഇവിടെ പ്രത്യേകത എന്താണെന്നു വച്ചാല്‍ വരന്റെ പ്രായമാണ്. കണ്ടാല്‍ ഒരു സ്കൂള്‍ പയ്യന്‍. പ്രായം വളരെ കുറവാണെന്ന് ചിത്രം കണ്ടാല്‍ തോന്നും. എന്നാല്‍ യാഥാര്‍ഥ്യം വ്യക്തമല്ല.  

വരന് 28ഉം വധുവിന് 27ഉം വയസ്സ് ഉണ്ടെന്നാണ് ചില കമന്റുകൾ സൂചിപ്പിക്കുന്നുണ്ട്. ഇത് ശരിക്കും വിവാഹഫോട്ടോഷൂട്ട് ആണോ അതോ വല്ല പരസ്യവുമാണോ എന്ന സംശയവും ചിലര്‍ പങ്കു വക്കുന്നു. ഇതുവരെ 13000 റിയാക്ഷൻസും 10000 ഷെയറുകളും ഫോട്ടോഷൂട്ടിന് ലഭിച്ചിട്ടുണ്ട്. മലയാളികളുടേത് ഉൾപ്പടെ 9000 ലധികം കമന്റുകളുമുണ്ട്. സ്വാഭാവികമായും ട്രോളന്‍മാരും കഴിവു തെളിക്കാന്‍ രംഗത്തെത്തി.  രസകമായ കമന്റുകളും കാണാം. ഫോട്ടോഷൂട്ട് കണ്ട് ശ്രീലങ്കയിലേക്ക് വധുവിനെ തേടി ഇറങ്ങിയ ചങ്കും ഫോട്ടോഷൂട്ട് കണ്ട് ഏങ്ങലടിച്ച് കരയുന്ന ചങ്കുമൊക്കെയാണ് ട്രോളുകളിൽ നിറയുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...