കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി മരമടി; ആഘോഷം ലളിതം

maramadi-01
SHARE

കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി കൊല്ലം കുണ്ടറയിൽ മരമടി. കോടതിയുടെയും കോവിഡിന്റെയും നിയന്ത്രണങ്ങൾ ഉള്ളതിനാൽ ലളിതമായിട്ടായിരുന്നു ആഘോഷം.

നൂറ്റിയഞ്ച് വർഷം മുൻപ് ആരംഭിച്ചതാണ് കുണ്ടറ പിള്ളവീട്ടിൽ ഏലായിലെ മരമടി. ജല്ലിക്കെട്ടിനൊപ്പം മരമടിക്കും സുപ്രീംകോടതി നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇപ്പോൾ ചടങ്ങ് മാത്രമേയുള്ളു. കോവിഡിൻ്റെ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്തവണ കാണികളും കുറവായിരുന്നു.

ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തും പാടശേഖരസമിതിയും സംയുക്തമായിട്ടായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. നിരോധനം വന്നതോടെ എല്ലാവരും പിൻമാറി. പ്രദേശവാസിയായ സുദർശൻ പിള്ളയുള്ള മുൻകൈയ്യിലാണ് അഞ്ച് വർഷമായി മരമടി നടന്നു വരുന്നത്. സർക്കാർ ഇടപെട്ട് മരമടി മൽസരം പുനരാരംഭിക്കണമെന്ന് നാട്ടുകാർക്ക് ആഗ്രഹമുണ്ട്.

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിലും  ലഹരിമരുന്ന് വിറ്റഴിക്കാന്‍ തുളളിവിദ്യ. ആവശ്യക്കാര്‍ക്ക് കൂടുതല്‍ പണം മുടക്കാതെ തന്നെ കഞ്ചാവ് വാങ്ങാനാണ് തുളളിയെന്ന പേരില്‍ കഞ്ചാവ് ബീഡികളുടെ ചില്ലറ വില്‍പന മലപ്പുറം വണ്ടൂരില്‍ പൊടിപൊടിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...