മിഠായിത്തെരുവിന്റെ പാട്ടുകാരന് കരുതലേകി പ്രവാസികൾ; നിറകണ്ണോടെ ബാബുഭായി

babubhyi-wb
SHARE

മിഠായിത്തെരുവിന്റെ പാട്ടുകാരന് പ്രവാസികളുടെ കൈതാങ്ങ്. ബാബുഭായിക്കായി പ്രവാസികള്‍ സ്വരൂപിച്ച പണം നടന്‍ മാമുക്കോയ കൈമാറിഈ പാട്ടും പാട്ടുകാരനേയും കുടുംബത്തേയും കോഴിക്കോടുകാര്‍ക്ക് നന്നായി അറിയാം. മിഠായിത്തെരുവിലും ബീച്ചിലും എന്നുവേണ്ട എല്ലായിടത്തും ഇവരും പാട്ടുമുണ്ടായിരുന്നു. കോവിഡ് കാലത്ത് തെരുവില്‍ പാട്ടുപാടാന്‍ കഴിയുന്നില്ല. ഇവരുടെ ദുരിതം അറിഞ്ഞാണ് പ്രവാസികള്‍ ഇവര്‍ക്കായി ഒരുമിച്ചത്.  ബഷീര്‍ തിക്കോടിയുടെ നേതൃത്വത്തിലാണ് പണം സ്വരൂപിച്ചത്. നടന്‍ മാമുക്കോയ ഈ പണം ബാബു ഭായിക്ക് കൈമാറി.കോവിഡ് കാലത്തെ സഹായം നിറകണ്ണോടെയാണ് ബാബുഭായി സ്വീകരിച്ചത്ചടങ്ങില്‍ ഗായകന്‍ വി.ടി മുരളിയും പങ്കെടുത്തു. ബാബു ഭായിയുടെ പാട്ടും ആസ്വദിച്ചാണ്  മാമുക്കോയ ഉള്‍പ്പടെയുള്ളവര്‍ മടങ്ങിയത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...