ഏറ്റവും വലിയ ഫിലിം സിറ്റി യുപിയിൽ; യോഗിക്ക് അഭിനന്ദനങ്ങൾ; കൃഷ്ണകുമാർ; കുറിപ്പ്

yogi-krishnakumar
SHARE

രാജ്യത്തെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തർപ്രദേശിൽ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് നടൻ കൃഷ്ണ കുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. രാജ്യത്തെ ഏറ്റവും വലുതും മനോഹരവുമായ ചലച്ചിത്ര നഗരം ഗൗതം ബുദ്ധനഗറില്‍ സ്ഥാപിക്കുമെന്നാണ് യോഗിയുടെ പ്രഖ്യാപനം.

കുറിപ്പ് ഇങ്ങനെ: ‘ഇന്ത്യൻ സിനിമ ഇൻഡസ്ടറിക്കും, സിനിമ ആസ്വാദകർക്കും നല്ല വാർത്ത. ലോക സിനിമയുമായി കിടപിടിക്കുന്ന നിലവാരത്തിലേക്കുയർത്തുന്ന ഫിലിം സിറ്റികൾ നമുക്കാവശ്യമാണ്. മുംബൈ കഴിഞ്ഞാൽ വടക്കേ ഇന്ത്യയിൽ സിനിമക്ക് പറയത്തക്ക വലിയ സ്റ്റുഡിയോകളോ സൗകര്യങ്ങളോ ഉള്ളതായി അറിവില്ല. ഇതൊരു നല്ല തുടക്കം. ഇന്ത്യ ഏഷ്യയിലെ തന്നെ ഒരു ഷൂട്ടിംഗ് ഹബ് ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു. അതിനു മുൻകൈയെടുത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രി യോഗി ആദിത്യനാതിനു അഭിനന്ദനങ്ങൾ..’ അദ്ദേഹം കുറിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...