പൊരുത്തപ്പെട്ട് ആ മനസ്സ്; ‘മോഷ്ടാവായ അനിയൻ’ നൽകിയ പണം മറ്റൊരു നന്മയ്ക്ക്

ummer.jpg.image.845.440
SHARE

ദയവു ചെയ്ത് പൊരുത്തപ്പെട്ടു തരണം’ എന്ന് അപേക്ഷിച്ചു മറഞ്ഞ ആ അനിയൻ നൽകിയ പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കടയുടമ ഉമ്മറിനു മനസ്സു വന്നില്ല. നഷ്ടപ്പെട്ട സാധനങ്ങൾക്കു പകരം തിരിച്ചു കിട്ടിയ പണം മുഴുവനും വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്നയാൾക്കു നൽകാൻ മാറ്റിവച്ച് ഉമ്മർ.

സാഹചര്യംകൊണ്ടു മോഷ്ടാവായ ആ അനിയൻ തെറ്റു മനസ്സിലാക്കി പ്രായശ്ചിത്തം ചെയ്തതിൽ ഏറെ സന്തോഷവാനാണ് ഉമ്മർ. ആ മനസ്സു മറ്റുള്ളവർക്കും ഉണ്ടാകട്ടെ എന്നാണു പ്രാർഥന. വെട്ടത്തൂർ സ്വദേശിയായ കൂത്തുപറമ്പൻ വീട്ടിൽ ഉമ്മർ (46) ഒരു വർഷം മുൻപാണ് ഉമ്മർ കുളപ്പറമ്പിൽ ഫാമിലി സ്റ്റോർ എന്ന കട ആരംഭിച്ചത്. കഴിഞ്ഞ മാർച്ചിൽ ഓടു പൊളിച്ചു വന്നയാൾ കൊണ്ടുപോയതു ഭക്ഷണസാധനങ്ങളല്ലേ എന്ന നിലയ്ക്കു വലിയ കാര്യമായി കണ്ടില്ല. പണം എത്തിച്ച വാർത്ത ഇന്നലെ മനോരമ പ്രസിദ്ധീകരിച്ചിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...